മാനന്തവാടി: തിരുനെല്ലിയിലെ ആശ്രാമം റെസിഡൻഷ്യൽ സ്കൂളിലെ നൂറ്റിഇരുപത്തിഏഴ് പെൺകുട്ടികളെ 3 ക്ലാസ്സ് മുറികളിൽ താമസിപ്പിച്ചും, ഉപയോഗിക്കാൻ ഒറ്റ ശുചിമുറി മാത്രമുള്ള സ്കൂളിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മാനന്തവാടിയിലെ ട്രൈബൽ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി വകുപ്പ് മന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും വിദ്യാർത്ഥികൾ ദുരിതമനുഭവിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും വരും ദിവസങ്ങളിൽ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം, കെ.മോഹൻദാസ്, സുമ രാമൻ തുടങ്ങിയവർ സംസാരിച്ചു. അഖിൽ കേളോത്ത്, നിധീഷ് ലോകനാഥ്, ശ്രീജിത്ത് കണിയാരം, അരുൺ രമേശ്, രൂപേഷ് പിലാക്കാവ്, രാഖിൽ പി.ജി, ദിലീപ് കണിയാരം തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
