മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം യാഥാർത്യമാക്കി മുള്ളൻകൊല്ലി പഞ്ചായത്ത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ST, SC, ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 164 കുടുംബങ്ങൾക്ക് വീടുപണി പൂർത്തീകരിച്ചു. ശേഷിക്കുന്ന 154 പേർക്ക് എഗ്രിമെന്റിൽ ഏർപ്പെടുന്നതിനു വേണ്ടി മുഴുവൻ ഗുണഭോക്താക്കളെയും വിളിച്ചു ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ലൈഫ് ലിസ്റ്റിലെ മുഴുവൻ ആളുകൾക്കും വീട് യാഥാർഥ്യമാകുന്നത്. ഇതോടെ ഗ്രാമപഞ്ചായത്തിൽ pmay,pmjanman, ലൈഫ് എന്നീ പദ്ധതികളിൽ ആയി 349 പേർക്ക് വീട് യഥാർഥ്യമാക്കി. ഗുണഭോക്തൃ സംഗമം വൈസ് പ്രസിഡന്റ് മോളി സജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിസ്‌റ മുനീർ, ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിതോപ്പിൽ, ചന്ദ്രബാബു കെ കെ, കലേഷ് പി എസ്, ലില്ലി തങ്കച്ചൻ, വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ സാജൻ പി വി എന്നിവർ സംസാരിച്ചു
