കൽപ്പറ്റ: സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി.നടപ്പിൽ വരുമ്പോൾ സ്വർണാഭരണങ്ങൾക്ക് നിലവിലുണ്ടാകുന്നതിനേക്കാൾ ഇരട്ടിയിലധികം വില വർദ്ധിച്ച സാഹചര്യത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ നികുതി നൽകേണ്ടി വന്നിരിക്കുകയാണ്.ഇത് ഉപഭോക്താക്കളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നും,അമിത നികുതി നൽകാൻ മടിക്കുന്നതിനാൽ നികുതി ചോർച്ചയ്ക്ക് കാരണമാകുന്നതുമാണെന്ന് യോഗം വിലയിരുത്തി. ഈ മാസാവസാനം എറണാകുളത്ത് അഡ്ലക്സ് കൺവെൻഷൻ സെൻററിൽ വച്ച് നടക്കുന്ന കേരള ഇൻറർനാഷണൽ ജ്വല്ലറി ഫെയറിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.

വയനാട് ജില്ലാ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന കൗൺസിൽ അംഗവും, കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ കെ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ്, ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ്, ഹാരിസ് മലബാർ, ഷാനു മാനന്തവാടി,ബാബു അനുപമ,ബെന്നി അഗസ്റ്റിൻ,സിദ്ദീഖ് സിന്ദൂർ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് മലബാർ,സജി തിളക്കം,ചാക്കോച്ചൻ,ഷാജി മേമന,സുരേഷ് കൈലാസ്,ടി.പി.ഏലിയാസ് എന്നിവർ ചർച്ചകളിൽ സജീവമായി സംബന്ധിച്ചു.ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ്റെ 2025- 2027 വർഷത്തെ വയനാട് ജില്ലാ പ്രസിഡണ്ടായി മാത്യു മത്തായി ആതിര,ജനറൽ സെക്രട്ടറിയായി ഹാരിസ് മലബാർ,ട്രഷററായി ഷാനു മലബാർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡണ്ട് മാരായി ബാബു അനുപമ, മുഹമ്മദ് മലബാർ, സജികുമാർ തിളക്കം,ജോസ് ജോസ് വി,എന്നിവരെയും സെക്രട്ടറിമാരായി കെ.പി.ദാമോദരൻ,നവാസ് പനമരം,സിദ്ദീഖ് സിന്ദൂർ,മഷൂദ് അറ്റ്ലസ് എന്നിവരെയും തെരഞ്ഞെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *