പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തിനുകീഴില്‍ പുതിയിടത്തുളള കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ പ്രധാന തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 8.30ന് നേര്‍ച്ചകാഴ്ചകള്‍. 9.30ന് ജപമാല. 10ന് ബത്തേരി അസംപ്ഷന്‍ ഫൊറോന അസി.വികാരി ഫാ.ജൂഡ് വട്ടക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്. 11.30ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, മേളക്കാഴ്ചകള്‍, നേര്‍ച്ചഭക്ഷണം. കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് ഞായറാഴ്ച വികാരി ഫാ.സെബാസ്റ്റ്യന്‍ ഏലംകുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠിച്ചു.
