പിണങ്ങോട് : ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് വിമുക്തി ക്ലബ്, സ്കൗട്ട് ഗൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസും സംവാദവും സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. അബ്ദുൽ ജലീൽ അദ്ധ്യക്ഷനായ ചടങ്ങിൽ എക്‌സൈസ് ഡെപ്യുട്ടി കമ്മീഷ്ണർ എ. ജെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച് പരിപാടിക്ക് നേതൃത്വം നൽകി. എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,
എ.കെ.സുബൈദ , അനീഷ് കോരമ്പറ്റ, മുഹമ്മദ് ഇസ്മായിൽ എന്നിവർ സംസാരിച്ചു.
