ബി.ജെ.പി.
ജില്ലാ നേതൃത്വം പരിശോധിച്ചനുമതി നൽകിയ
സ്ഥാനാർത്ഥി പട്ടിക
പനമരം മണ്ഡലം പ്രസിഡണ്ട്
ജിതിൻ ഭാനു പ്രഖ്യാപിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ
ബി.ജെ.പി.പാലക്കാട്
മേഖലാ
വൈസ് പ്രസിഡണ്ട്
പുനത്തിൽ രാജൻ
ഉദ്ഘാടനം ചെയ്തു

വികസിത
കേരളം എന്ന മുദ്രാ വാക്യത്തിൻ്റെ ഭാഗമായി
വികസിത എടവക പഞ്ചായത്ത്
യാഥാർത്ഥ്യമാക്കാനും
അഴിമതിയില്ലാത്ത ഭരണത്തിനും
കേന്ദ്രാവിഷ്കൃത പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കാനും
ഇടതു വലത് രാഷ്ട്രീയത്തിൻ്റെ
കാപട്യത്തിൽ
കുടുങ്ങാതിരിക്കാനും
ബി.ജെ.പി
സ്ഥാനാർത്ഥികളെ
വിജയിപ്പിച്ച്
പഞ്ചായത്തിൻ്റെ
ഭരണം ബിജെ.പിക്ക് നൽകണമെന്നും
പുനത്തിൽ രാജൻ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു., മണ്ഡലം പ്രസിഡണ്ട് ജീതിൻ ബാനു, സംസ്ഥാന കൗൺസിലർ ജോർജ് മാസ്റ്റർ കല്ലോടി, യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ അഖിൽ പ്രേം സി, നൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അമൃത് രാജ് ജോർജ് , വിജയൻ മങ്കൊല്ലി, സുരേഷ് പെരിഞ്ചോല , ചന്ദ്രൻ ചായിമ്മൽ, ശ്രീജ ജയദാസൻ, മല്ലിക സുരേഷ്, പുരുഷു മൂളിത്തോട്, തുടങ്ങിയവർ സംസാരിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *