പുല്‍പ്പള്ളി: എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ ജാഥ നടത്തി. കാലാവധി പൂര്‍ത്തിയാക്കിയ യുഡിഎഫ് ഭരണസമിതിയുടെ വികസന വിരുദ്ധ നിലപാടും അഴിമതിയും വാഗ്ദാനലംഘനവും ജനങ്ങളോടു വിശദീകരിക്കുന്നതിനാണ് ജാഥ സംഘടിപ്പിച്ചത്. പി.എ. മുഹമ്മദ് ജാഥ ക്യാപ്റ്റനും വി.എം. ജയചന്ദ്രന്‍ വൈസ് ക്യാപ്റ്റനും വിത്സണ്‍ നെടുംകൊമ്പില്‍ മാനേജരുമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്ത ത്രിദിന ജാഥ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി ടൗണില്‍ സമാപിച്ചു. സമാപനസമ്മേളനം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. എല്‍ിഡിഎഫ് കണ്‍വീനര്‍ സി.കെ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ബൈജു നമ്പി ക്കൊല്ലി, ടി.ജെ. ചാക്കോച്ചന്‍, പി.എ. സ്‌കറിയ, വിത്സണ്‍ നെടുംകൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി ശരത്കുമാര്‍ സ്വാഗതവും പി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *