കരിങ്കുറ്റി:കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എൻഎസ്എസ് വൊളൻ്റിയർമാർ കുറുമ്പാലക്കോട്ട വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്തു. കുറുമ്പാലക്കോട്ട സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും എൻഎസ്എസ് വൊളൻ്റിയർമാർ വൃത്തിയാക്കി. പ്രിൻസിപ്പൽ ലിജി സി.എം. 1 എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സൗമ്യ ചാക്കോ എന്നിവർ നേതൃത്വം നൽകിയ ശുചീകരണ പ്രവർത്തനത്തിൽ സ്കൂളിലെ ഹരിത സേനയിലെ അംഗങ്ങളും അധ്യാപകരായ തങ്കച്ചൻ എൻ. ഡി. ഗ്രീൻസി എം. സ്കറിയ, ഉണ്ണിക്കൃഷ്ണൻ കെ പി, ഡോക്ടർ ആതിര, സ്വപ്നസുധ, ഹഫ്സത്ത് ടി. എസ്, സുബിൻസ് ടി ഡേവിഡ് എന്നിവരും പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *