കല്‍പ്പറ്റ: ചുള്ളിയോട് ഗാന്ധി സ്മാരക ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് സെമി ഫൈനല്‍ പോരാട്ടം. വനിതാ വിഭാഗത്തില്‍ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം കോഴിക്കോടിനെയും പുരുഷ വിഭാഗത്തില്‍ രാത്രി ഏഴിന് പത്തനംതിട്ട എറണാകുളത്തെയും രാത്രി ഒമ്പതിന് കോട്ടയം പാലക്കാടിനെയും നേരിടും. വനിതാ വിഭാഗത്തില്‍ പാലക്കാട് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ തൃശൂരിനെ ഏകപക്ഷീയമായ മൂന്നു സെറ്റിന് പരാജയപ്പെടുത്തിയാണ് പാലക്കാട് ഫൈനലില്‍ കടന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *