മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കാട്ടിക്കുളം കരുണാ ഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. സൺഡേ സ്കൂൾ പത്താം ക്ലാസിന്റെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം. കുട്ടികൾ വിവിധയിനം കലാപരിപാടികൾ, അന്തേവാസികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.
കരുണ ഭവൻ ഡയറക്ടർ ഫാ. ജിജോ മാറ്റപ്പള്ളിൽ സന്ദേശം നൽകി. വിന്‍സെന്റ് ഡി പോള്‍ അംഗം ഷാജു പാലത്തുംതലക്കൽ, ജിൻസ് തോട്ടുകര, അൽക്ക ഓണിവയൽ എന്നിവർ സംസാരിച്ചു. സൺഡേ സ്കൂൾ അധ്യാപകരായ ഷൈല പാലത്തുംതലയ്ക്കൽ, സിസ്റ്റർ ജിസ ഡി എസ് ടി, ഷിനി കിഴക്കേക്കര, നിനി കുറുപ്പൻപറമ്പിൽ, എന്നിവർ നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *