മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ
പെരിക്കല്ലൂർ ടൗൺ(2),
മാടല്‍ (17) എന്നീ വാർഡുകൾ നഷ്ടപ്പെടുത്തിയത് കോൺഗ്രസ് നേതൃത്വത്തിലെ ചില നേതാക്കന്മാരുടെ കടുംപിടുത്തവും കോൺഗ്രസിലെ ചില നേതാക്കന്മാർ സീറ്റുകൾ വീതിച്ചെടുത്തതുമാണ് ഈ വാർഡുകളിലെ തോൽവിക്ക് കാരണമായത്. താഴെ ഉള്ള നേതാക്കന്മാർ മുകൾത്തട്ടിലെ നേതാക്കന്മാരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഇതിന് കാരണം. പെരിക്കല്ലൂർ ടൗൺ(2) വാർഡിലെ വാർഡ് ഭാരവാഹികൾ അവരുടെ സ്ഥാനാർത്ഥിക്ക് വേണ്ടി കടും പിടുത്തം പിടിക്കുകയും മറ്റുള്ളവർ പറഞ്ഞ സ്ഥാനാർത്ഥിക്ക് സീറ്റ് കൊടുക്കാതെ കരസ്ഥമാക്കിയ സ്ഥാനാർഥിയെ വാർഡിലെ കോൺഗ്രസ് പ്രവർത്തകർ തോൽപ്പിച്ച് നേതൃത്വത്തെ പാഠം പഠിപ്പിച്ചത്. LDF സ്വതന്ത്ര സ്ഥാനാർഥിയായ ജിഷ സെബാസ്റ്റ്യൻ മോരുകുന്നേൽ 388 വോട്ടും, UDF സ്ഥാനാർത്ഥിയായ മിനി കൊച്ചുപുരയ്ക്കൽ 330 വോട്ടും കരസ്ഥമാക്കി 58 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2020ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് പ്രവർത്തകർ 400 ഓളം വോട്ടർമാരുടെ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ളവർക്ക് നൽകിയിട്ടും അന്ന് സ്ഥാനാർത്ഥിക്ക് സീറ്റ് നൽകിയില്ലായിരുന്നു. തുടർന്ന് 2020 ൽ UDF, LDF, BJP മത്സരിച്ചിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് നെല്ലേടം 176 ഓളം വോട്ടിൻ്റെ ഭൂരിപക്ഷം നേടിയിരുന്നു. LDF സ്ഥാനാർത്ഥിക്ക് അന്ന് 48 വോട്ടുകൾ മാത്രം നേടാനായത്. ഇപ്രാവശ്യം ഈ വാർഡിൽ LDF ന് മൊത്തം 80 വോട്ടിൽ താഴെ മാത്രമുള്ളടത്താണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി 388 വോട്ടുകൾ നേടി 58 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 95 ശതമാനം കോൺഗ്രസ് പ്രവർത്തകർ മാത്രമുള്ള വാർഡിലാണ് നേതൃത്വത്തിന്റെ പിടിപ്പുകേടും പിടിവാശിയും മൂലം ഈ സീറ്റ് നഷ്ടമാക്കിയത്.

മാടല്‍ (17) ലെ വാർഡിലെ സ്ഥിതി ഇതിലും ഭയാനകമാണ്. ഇവിടുത്തെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ജോസ് കണ്ടംതുരുത്തിയെ സ്ഥാനാർത്ഥി ആക്രമണമെന്ന് ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ളവർ ഒരു നേതാവിന് സീറ്റ് വെച്ച് കൈമാറുകയാണ് ഉണ്ടായത്. ഈ നേതാവിന്റെ ആവശ്യപ്രകാരമാണ് സ്ഥാനാർത്ഥിയെ ഇവിടെ നിർണയിച്ചപ്പോൾ ഈ വാർഡിലെ ജനങ്ങൾ ഇതിന് തക്കതായ മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ നൽകിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ജോസ് കണ്ടംതുരുത്തിക്ക് 502 വോട്ട് ലഭിച്ചപ്പോൾ UDF സ്ഥാനാർത്ഥിയായ തോമസ് പാഴക്കാലയ്ക്ക് വെറും 149 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 353 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിനോട് മറുപടി നൽകിയത്. കോൺഗ്രസ് നേതൃത്വം ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ നേതാക്കന്മാർക്ക് സീറ്റുകൾ അടിയറ വെക്കുന്നതാണ് ഈ തോൽവിക്കെല്ലാം കാരണം. നേതാക്കന്മാരുടെ സ്വാർത്ഥ താൽപര്യങ്ങൾ വെടിഞ്ഞ് സീറ്റുകൾ വീതിച്ചെടുക്കുന്നത് നിർത്തുകയും അർഹതപ്പെട്ടവർക്ക് സീറ്റും നൽകിയും വരും തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹം. ഇനിയെങ്കിലും ഈ പാഠങ്ങൾ ഉൾക്കൊണ്ട് വരും കാലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ ഒപ്പം നിൽക്കുന്ന നേതൃത്വത്തെയാണ് ജനം പ്രതീക്ഷിക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *