കല്‍പറ്റ: സമസ്ത നൂറാംവാര്‍ഷികം, ശതാബ്ദി യാത്ര, ജില്ലാ സന്ദേശജാഥ തുടങ്ങിയവയുടെ മുന്നോടിയായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആമില പൈലറ്റ് മീറ്റ് പ്രൗഡമായി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘടനം ചെയ്തു. നൂറാംവാര്‍ഷികം ആഘോഷിക്കുന്ന സമസ്തയുടെ വളര്‍ച്ചയിലും പുരോഗതിയിലും സമൂഹ കര്‍മ്മശേഷിയുടെ പങ്ക് അനിഷേധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിതന്മാര്‍ അവരുടെ അറിവും നേതാക്കള്‍ അവരുടെ നേതൃപാടവും സമസ്തക്ക് വേണ്ടി വിനിയോഗിച്ചു. സമ്പന്നര്‍ അവരുടെ സമ്പത്ത് നല്‍കിയും സാധാരണക്കാര്‍ അവരുടെ ആരോഗ്യവും സമയവുമെല്ലാം സമസ്തയുടെ മാര്‍ഗത്തില്‍ ചെലവഴിച്ചപ്പോഴാണ് സമസ്തക്ക് ഇന്ന് കാണുംവിധമുള്ള ജനകീയാംഗീകാരവും സാമൂഹിക പിന്‍ബലവും ലഭിച്ചതെന്നും മീറ്റ് അഭിപ്രായപ്പെട്ടു. സമസ്തയുടെ സന്ദേശം സാധാരണക്കാരില്‍ എത്തിക്കാന്‍ വേണ്ടി ആദ്യമായി രൂപീകരിക്കപ്പെട്ട സംവിധാനമാണ് ആമിലയെന്നും വര്‍ത്തമാന കാലത്തും ആ ദൗത്യം നിര്‍വഹിക്കുന്നതില്‍ ഈ സംഘം സന്നദ്ധരാണെന്നും മീറ്റ് പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി അധ്യക്ഷനായി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മമ്മൂട്ടി നിസാമി തരുവണ വിഷയാവതരണം നടത്തി. കെ. മുഹമ്മദ്കുട്ടി ഹസനി സമാപന സന്ദേശവും പ്രാര്‍ഥനയും നടത്തി. എം. ഹസന്‍ മുസ്‌ലിയാര്‍, സി.കെ ഷംസുദ്ദീന്‍ റഹ്മാനി, എ.കെ സുലൈമാന്‍ മൗലവി, അബ്ബാസ് മൗലവി, ബ്രാന്‍ അലി, വി.കെ അബ്ദുറഹ്മാന്‍ മൗലവി സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ ടി.കെ അബൂബക്കര്‍ മൗലവി സ്വാഗതവും അബൂബക്കര്‍ റഹ്മാനി നന്ദിയും പറഞ്ഞു
