കല്‍പ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് കല്‍പ്പറ്റ വൈ.എം.സി.എയില്‍ തുടക്കമായി. നവംബര്‍ 8 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാവാരം ‘ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുന്നത്.പ്രാര്‍ത്ഥനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫാ. ഫ്രാന്‍സണ്‍ ചേരമാന്കുന്നേല് മാനേജര്‍ ചുണ്ടേല്‍ എസ്റ്റേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം വചനസന്ദേശം നല്കി. കല്‍പ്പറ്റ വൈ.എം.സി.എ പ്രസിഡന്റ് പ്രൊഫ. സിബി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ഐ വര്‍ഗീസ് സ്വാഗതവും, വൈ.എം.സി.എ സെക്രട്ടറി സി.എച്ച്. സ്റ്റാന്‍ലി നന്ദിയും, വൈ.എം.സി.എ അംഗങ്ങളായ ജോണി പാറ്റാനി, ഡോ. വി എം ജോസ്, ജൂലി സിബി, സൂസന് വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നവംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാവാരത്തില്‍ പ്രമേയാധിഷ്ഠിതമായ വചനചിന്തകളും പ്രാര്‍ത്ഥനകളും ആത്മീയ കൂട്ടായ്മകളും സംഘടിപ്പിക്കും.
