കല്‍പ്പറ്റ: മുണ്ടേരി മരവയല്‍ സ്‌റ്റേഡിയത്തില്‍ നടന്ന വയനാട് ജില്ലാ സിബിഎസ്ഇ സ്‌കൂള്‍ കായികമേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനവും ബത്തേരി ഭവന്‍സ് വിദ്യാമന്ദിര്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വയനാട് പ്രസിഡന്റ് ഫ്രാന്‍സിസ് കെ എം മുഖ്യാതിഥി ആയിരുന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസഫ് പാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വയനാട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റ് സീറ്റാ ജോസ് ,ഡിപോള്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു പെരിയപ്പുറം, ഡിപോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് പി യു , വയനാട് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജോയിന്റ് സെക്രട്ടറി ഡോ. ലത എന്‍ പി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *