കുഞ്ഞോം: ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ഗവ:ഹയർസെക്കണ്ടറി കുഞ്ഞോം എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗത സംഘം കുഞ്ഞോം എ.യു.പി സ്‌കൂളിൽ വച്ച് രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ:ബിജുമോൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ച യോഗം മാനേജർ ശിവൻ സാർ ഉദ്‌ഘാടനം ചെയ്തു. റിട്ടയർഡ് HM മോഹനൻ മാസ്റ്റർ മുഖ്യ പ്രഭാഷണവും, എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് ഷാജുമോൻ ക്യാമ്പ് സന്ദേശവും നൽകി. പ്രോഗ്രാം ഓഫീസർ ഡോ: സാലിം പദ്ധതി വിശദീകരച്ചു. എം.പി.ടി.എ പ്രസിഡന്റ് ആത്തിക, അർഷിന ,എസ്.എം.സി ചെയർമാൻ ഇബ്രാഹീം, ടി.കെ ബഷീർ, ഹെഡ്മിസ്ട്രസ് ജ്യോതി,സീനിയർ അസിസ്റ്റന്റുമാരായ ഷിജോ ജോർജ്,സമീർ സി, സ്റ്റാഫ് സെക്രട്ടറി അഭിലാഷ്, വോളന്റീയർ ലീഡർമാരായ ഫായിസ്,അർബിന തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *