കൽപറ്റ: ഗ്രാമീൺ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന്‌ ഗ്രാമീൺ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്റെയും ഓഫിസേഴ്‌സ്‌ യൂണിയന്റെയും സംയുക്ത ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കർഷക സംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി ഹാരിസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ വി മാത്യൂസ്‌, ആനിയമ്മ ജോർജ്‌ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി ജെ ജസ്റ്റിൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. എഐആർആർബിഇഎ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ എൻ സുരേഷ്‌, ഓഫിസേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എ ഐബിൻ, എം ജെ ബേബി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: (എംപ്ലോയീസ്‌ യൂണിയൻ) ആനിയമ്മ ജോർജ്‌ (പ്രസിഡന്റ്‌), കെ എൽ രമേശ്‌ (സെക്രട്ടറി).
ഭാരവാഹികൾ: (ഓഫിസേഴ്‌സ്‌ യൂണിയൻ) ജോസ്‌ പ്രസാദ്‌ (പ്രസിഡന്റ്‌), കിരൺ കിക്കി ജോസ്‌ (സെക്രട്ടറി). വി എസ്‌ ലക്ഷ്‌മി (വനിതാ കൺവീനർ).

By ONLINE

Leave a Reply

Your email address will not be published. Required fields are marked *