മെക്കാഡിയോസ് ക്ലബ് ആറുവാൾ സംഘടിപ്പിക്കുന്ന ആറുവാൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 5 ന് തുടക്കം കുറിച്ചു. പരിപാടിക്ക് ക്ലബ് ഭാരവാഹി ആശിർ കോമ്പി സ്വാഗതവും,ക്ലബ് പ്രസിഡന്റ് റിയാസ് അധ്യക്ഷതയും, വാർഡ് മെമ്പർ ബുഷ്റ കോമ്പി ഉദ്ഘാടനവും ചെയ്തു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് ഒ ടി,പുലിക്കാട് വാർഡ് മെമ്പർ സൗദ കൊടുവേരി,സലാം ഇടവേട്ടൻ,മൂസഹാജി,താജുദ്ദീൻ,അഷ്റഫ് തൂണ്,താലിബ് ടി,ലാലിദ് ടി എന്നിവർ ആശംസ അറിയിച്ചു.കൂടാതെ നാട്ടിലെ കലാ,കായിക ,സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ സംഘടനകളിലെ മറ്റു പ്രമുഖരും പങ്കെടുത്തു.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റ് നാളെ വൈകുനേരം സമാപിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *