പാപ്ലശ്ശേരി: ഇ.കെ.നായനാർ സ്മാരക വായനശാലയുടെ പതിനഞ്ചാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി പാപ്ലശ്ശേരിയിൽ വച്ച് പുസ്തക പ്രകാശനവും സാഹിത്യ സംവാദവും നടത്തി.
ജോയ് പാലക്കമൂലയുടെ “പുഞ്ചിരി മട്ടത്തെ സൂര്യൻ” എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. എഴുത്തുകാരൻ ഹാരിസ് നെൻമേനി എഴുത്തുകാരനും റിട്ടേർഡ് പ്രധാനാധ്യപകനുമായ ഷാജി പുൽപ്പള്ളിക്ക് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.എൻ.ഷാജി അധ്യക്ഷത വഹിച്ചു. എഴുത്തുകാരയ സി.വി. ജോയി, ജോയ് പാലക്കമൂല, കെ.ആർ.രമിത്ത്, ആഘോഷ കമ്മിറ്റി കൺവീനർ ടി.ബി.സുരേഷ്, 1 വേണുഗോപാൽ എൻ.പി തുടങ്ങിയർ ആശംസ അർപ്പിച്ച് സംസാരിച്ചു.
വർത്തമാനകാല ജീവിതത്തോട് ശക്തമായി സംവദിക്കുന്ന പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് “പുഞ്ചിരിമട്ടത്തെ സൂര്യൻ”. കോഴിക്കോട് ജീനിയസ്ബുക്സാണ് പ്രസാധകർ.
