കല്‍പറ്റ :ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കലക്ടര്‍ പി. പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ഥികളില്‍ 41 പേര്‍ വനിതകളായിരുന്നു. മേളയില്‍ 11 സ്ഥാപനങ്ങള്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പുളിയാര്‍മല വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ രഞ്ജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വിവിധ സര്‍ക്കാര്‍, സ്വയംഭരണ, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍, പരിശീലന സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പൽമാര്‍, ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *