കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ജനകീയ കര്‍മ്മ സമിതി റിപ്പബ്ലിക് ദിനമായ 26ന് താമരശേരി ചുരത്തില്‍ 1126 സമരഭടന്‍മാര്‍ പങ്കെടുക്കുന്ന പദയാത്ര സംഘടിപ്പിക്കും. ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി കര്‍മ്മ സമിതി പടിഞ്ഞാറത്തറയില്‍ നടത്തുന്ന റിലേ സമരം 1126 ദിവസം പൂര്‍ത്തിയാക്കുന്നതു റിപ്പബ്ലിക് ദിനത്തിലാണ്. ലക്കിടിയില്‍നിന്നു അടിവാരം വരെയാണ് പദയാത്രയെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. സ്തീകളും കുട്ടികളും ഉള്‍പ്പെടുന്നതാകും സമരഭടന്‍മാരുടെ നിര. കോഴിക്കോട്, വയനാട് ജില്ലാകളില്‍നിന്നുള്ള 60 സംഘടനകളുടെ പ്രതിനിധികളും പൊതുജനങ്ങളും അണിനിരക്കും. ലക്കിടിയില്‍ പദയാത്ര ആരംഭിക്കുന്ന സമയം പിന്നീട് തീരുമാനിക്കും. 2026ലേക്കുള്ള സമരപ്രഖ്യാപനവും കോഴിക്കോട്, വയനാട് ജില്ലകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നാലിന് വൈകുന്നേരം നാലിന് പടിഞ്ഞാറത്തറയില്‍ സംഘടിപ്പിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *