പുസ്തക ചർച്ച സംഘടിപ്പിച്ചു
കണിയാമ്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെയും കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി കണിയാമ്പറ്റ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ചീക്കല്ലൂർ സാംസ്കാരിക നിലയത്തിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജി പുൽപള്ളി എഴുതിയ “ജാതി ചോദിക്കുന്ന കാലം” എന്ന ലേഖന സമാഹാരമാണ് ചർച്ച ചെയ്യപ്പെട്ടത്. ദീർഘമായ പോരാട്ടത്തിൻ്റെ ഫലമായി അസ്തമിച്ചുപോയ…
ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ പി എസ് ടി എ
മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ…
വയനാടിന് ആവേശമായി വനിതകളുടെ ഓഫ് റോഡ് ചാലഞ്ച്
തലപ്പുഴ. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദ ടൂറിസം മിഷന്, വയനാട് ഇക്കോ ടൂറിസം അസോസിയേഷന് എന്നിവ സംയുക്തമായി തലപ്പുഴയില്‍ ”ഹേര്‍ ട്രെയില്‍സ്” ഓഫ്റോഡ് ഇവന്റ് സംഘടിപ്പിച്ചു.വനിതാ ഓഫ്റോഡേഴ്സ് അണിനിരന്ന ചാലഞ്ച്. തലപ്പുഴ പാരിസണ്‍സ് ടീ എസ്റ്റേറ്റിലാണ് ഓഫ് റോഡ് ജീപ്പുകളുമായി എത്തി…
ജനപ്രതിനിധികൾക്ക് സ്വീകരണം
മാനന്തവാടി: ബത്തേരി രൂപതയുടെ സാമൂഹിക വിഭാഗമായ ശ്രേയസിന്റെ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും ശ്രേയസ് കുടുംബത്തിലെയും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിമാനന്തവാടി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചുമാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ…
വയനാട് ഗവ.മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം
ബത്തേരി: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.…
ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് ബത്തേരിയില്‍ 21 മുതല്‍ 25 വരെ
ബത്തേരി: ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പോര്‍ട്ടല്‍ ലൂക്കയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന് 21 മുതല്‍…
കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്യുന്നു. കല്ലോടി(വയനാട്): സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം(സുവര്‍ണം 2026) സമാപിച്ചു. സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി…
എക്സൈസ് പരിശോധന നടത്തി
വാഴവറ്റ: എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം മദ്യം, മയക്കുമരുന്നു വിൽപന ഉപയോഗം, കടത്ത് എന്നിവ തടയുന്നതിന്റെ ഭാഗമായി ‘ഹോട്ട്സ്പോട്ട്’ കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധന നടത്തി. വയനാട് എക്സൈസ് ഇന്റലിജിൻസും,വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷൽ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.…
ചീങ്ങോട് കപ്പേളയിൽ യൂദാതദ്ദേവൂസിന്റെ തിരുന്നാൾ
നടവയൽ: ചീങ്ങോട് യാതദ്ദേവൂസിന്റെ നാമത്തിലുള്ള കപ്പേളയിൽ തിരുനാളിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസീസ് മറ്റം കൊടി ഉയർത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ജപമാല…
കൃഷ്ണഗിരിയിൽ വൻ കഞ്ചാവ് വേട്ട
നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മേപ്പേരിക്കുന്ന് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം ചേളാരി സ്വദേശി ചോലക്കൽ വീട്ടിൽ മുഹമ്മദ് ലഹനാസ്(25),മീനങ്ങാടി കൽമറ്റം വീട്ടിൽ മുഹമ്മദ് റാഷിദ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പമുണ്ടായിരുന്ന…
