കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യുന്നു.

കല്ലോടി(വയനാട്): സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം(സുവര്‍ണം 2026) സമാപിച്ചു. സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ പി.എ. ഷാജു ഉള്‍പ്പെടെ അധ്യാപകരെയും അനധ്യാപകരെയും അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. സുവര്‍ണ ജൂബിലി ഗേറ്റ്, പൂര്‍വവിദ്യാര്‍ഥി ടോമി ഇലഞ്ഞിക്കുഴിയും കുടുംബവും നിര്‍മിച്ചുനല്‍കിയ സയന്‍സ് ലാബ് എന്നിവയുടെ ഉദ്ഘാടനം പിതാവ് നിര്‍വഹിച്ചു. പ്രഥമ ഹെഡ്മാസ്റ്റര്‍ കെ.എ. ആന്റണി സുവര്‍ണ ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു. മാനന്തവാടി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളംകുന്നപ്പുഴ മുഖ്യഭാഷണം നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, വാര്‍ഡ് അംഗം ജംസീറ ഷിഹാബ്, വയനാട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. സെബാസ്റ്റ്യന്‍, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ബ്രിജേഷ് ബാബു, പിടിഎ പ്രസിഡന്റ് ഷിജോ ചിറ്റിലപ്പള്ളി, വൈസ് പ്രസിഡന്റ് സിബി ആശാരിയോട്ട്, എംപിടിഎ പ്രസിഡന്റ് രമ്യ ബാബു, സ്‌കൂള്‍ ലീഡര്‍ അഭിനവ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

എടവക പഞ്ചായത്ത് അംഗങ്ങളായ വല്‍സ ജോസ്, ഗോള്‍ഡ ഷിനോജ്, ലത്തീഫ് നടുക്കണ്ടി, ഹര്‍ഷിത ബാരിക്കല്‍, ജോര്‍ജ് പടകൂട്ടില്‍, എം.കെ. ജയപ്രകാശ് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബോബിന്‍ ബോസ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ നടന്നു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *