‘അതീവ ജാഗ്രത പാലിക്കുക’; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ദേശം
ജെറുസലേം: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്കി ഇന്ത്യ. ഇസ്രയേല്‍ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും…
ഇറാനില്‍ ഇസ്രായേലിന്റെ മിന്നലാക്രമണം; ടെഹ്റാനില്‍ സ്ഫോടനം, പശ്ചിമേഷ്യ യുദ്ധഭീതിയില്‍.
ടെഹ്റാന്: പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്രായേലിന്റെ മിന്നലാക്രമണം. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ ‘പ്രതിരോധ മിസൈല്‍ ആക്രമണം’ നടത്തിയത്. ആക്രമണത്തെത്തുടർന്ന് ടെഹ്റാൻ നഗരത്തിലുടനീളം ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായി. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജംഹൂറി പ്രദേശം…
ഓടപ്പള്ളം സ്കൂളിന് സുഗതകുമാരി സ്മാരക പുരസ്കാരം സമ്മാനിച്ചു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്കാരം ഓടപ്പള്ളം ഗവ.ഹൈസ്കൂളിന് സമ്മാനിച്ചു.…
വൻ നിരോധിത പുകയില ഉൽപന്ന വേട്ട
വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പ് തടഞ്ഞുനിർത്തി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ശ്രീ അരുൺകുമാർ ആർ അവർകളുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ 33750 പാക്കറ്റ്…
ജില്ലയിലെ അക്വിഫർ മാപ്പിങ് പഠന റിപ്പോർട്ട് അവതരിപ്പിച്ചു:
ശാസ്ത്രീയ ഭൂജല സംരക്ഷണത്തിന് വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്ന് കളക്ടർ ഡി. ആർ മേഘശ്രീ കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ…
സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനം ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്
ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനവും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനതല സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക – ന്യൂനപക്ഷക്ഷേമ – വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ട്രൈബല്‍…
D-DAD ഡിജിറ്റൽ ഡി അഡിക്ഷൻ ക്ലാസ്സ്
പനമരം : ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയുടെ ഭാഗമായി പാലുകുന്ന് ജി എൽ പി സ്കൂളിലെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു, ക്ലാസ്സ് ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു, പി ടി എ പ്രസിഡന്റ് കെ…
വഴിയോരത്ത് നിർത്തേണ്ട, എൻ ഊരിലേക്കുള്ള വാഹനങ്ങൾക്ക് പുതിയ പാർക്കിങ് സ്ഥലം സജ്ജം
വൈത്തിരി : വൈത്തിരി എൻ ഊര് പൈതൃക ഗ്രാമം സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിടുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. എൻഊര് അടക്കം വൈത്തിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക വരുന്നവരുടെ വാഹനങ്ങൾ ഇത്തരത്തിൽറോഡരികിൽ നിർത്തിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഫെബ്രുവരി 16ന് വാർത്ത വന്നിരുന്നു…
ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു.
വൈബ് ഫോർ വെൽനസ്സ് – ഹെൽത്തി കേരള ക്യാമ്പയിനിലെ പ്രമേയമായ ആരോഗ്യസംരക്ഷണത്തിന് നല്ല ആഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ…
പോക്സോ ;രണ്ടു കേസുകളിലായി മധ്യവയസ്കന് തടവും പിഴയും
മാനന്തവാടി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസുകളിൽ മധ്യവയസ്കന് തടവും പിഴയും. ഒണ്ടെയങ്ങാടി, ചോയിമൂല, പുത്തൻവീട്ടിൽ, രാധാകൃഷ്ണനെ(65)യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ രണ്ടു കേസുകളിലായി 20 വർഷം വീതം തടവിനും 51000, 26000…
