ശ്രേഷ്ഠ കാതോലിക്ക 23 ന് വയനാട്ടിൽ : സ്വീകരണത്തിന് ഒരുങ്ങി മലബാർ

കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. ഓഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരം 3.30 ന് അനുമോദന സമ്മേളന വേദിയായ മൂലങ്കാവ് സെന്റ്…

വയനാട് നെയ്ത്ത് ഗ്രാമം നവീകരിക്കുന്നു

കല്‍പറ്റ: വടക്കേ വയനാട്ടിലെ തൃശിലേരിയില്‍ വയനാട് പവര്‍ലൂം ആന്‍ഡ് മള്‍ട്ടി പര്‍പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി ഉൽപന്ന നിര്‍മാണ കേന്ദ്രം(വയനാട് നെയ്ത്ത് ഗ്രാമം) എട്ടു ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഇതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.…

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തൊടുപുഴ: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി…

സ്വര്‍ണവില വീണ്ടും കുറഞ്ഞു; എട്ടാം തീയതിക്ക് ശേഷം ഇടിഞ്ഞത് 2300 രൂപ, 73,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 55 രൂപ കുറഞ്ഞു. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍…

വാളത്തൂരിലെ ഇലക്ട്രിസിറ്റി വർക്ക് ദ്രുത ഗതിയിലാക്കണം – എസ്ഡിപിഐ.

റിപ്പൺ: മാസങ്ങളായി തുടരുന്ന വാളത്തൂരിലെ കെഎസ്ഇബി ലൈൻ്റെ അറ്റകുറ്റപണി ദ്രുതഗതിയിലാക്കണമെന്ന് എസ്ഡിപിഐ പുതുക്കാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങൾ കറണ്ട് കട്ട് ചെയ്യുന്നത് പൊതുജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ആയതിനാൽ എത്രയും പെട്ടെന്ന് അറ്റുകുറ്റപ്പണി തീർത്ത് ജനങ്ങളുടെ…

എല്‍പി വിഭാഗം ഓണപ്പരീക്ഷ ഇന്നു മുതല്‍; 5 മുതല്‍ 9 വരെ ക്ലാസുകളില്‍ മിനിമം മാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി തീരുന്നതുവരെ സമയം അനുവദിക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകള്‍ തിങ്കളാഴ്ച…

രണ്ടര വയസുള്ള കുഞ്ഞ് കിണറ്റില്‍ വീണു, പിന്നാലെ എടുത്ത് ചാടി പിതാവ്; ഇരുവരേയും രക്ഷിച്ച് കണ്ടു നിന്ന അയല്‍വാസി

കോട്ടയം: കിണറ്റില്‍ വീണ രണ്ടര വയസുള്ള കുഞ്ഞിനേയും പിതാവിനേയും രക്ഷപ്പെടുത്തി അയല്‍വാസി. കോട്ടയം മാഞ്ഞൂരില്‍ ഇന്ന് വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. സിറില്‍ എന്നയാളും രണ്ടര വയസുള്ള മകളുമാണ് കിണറ്റില്‍ വീണത്. പാലക്കാട് സ്വദേശിയായ സിറില്‍ എന്നയാള്‍ വീട് വാങ്ങുന്നതിന് വേണ്ടിയാണ്…

കെ ജി എഫ് സംഘാടക സമിതി യോഗം ചേർന്നു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച കെജി എഫ് സംഘാടക സമിതിയുടെ അവലോകനയോഗം കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. സ്കൂൾ പിടിഎ പ്രസിഡൻ്റ് പി വി സജീവന്റെ അധ്യക്ഷതയിൽ ചേർന്ന…

തദ്ദേശ തിരഞ്ഞെടുപ്പ്:കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടികള്‍ 29 മുതല്‍

കല്‍പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടി ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നടത്താന്‍ ജില്ലാ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. നേതാക്കളും പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമാകും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടു ചോരി…

മൂപ്പൈനാട് പഞ്ചായത്തിൽ കർഷക ദിനാഘോഷം

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 16 മികച്ച കർഷകരെയും മികച്ച വിദ്യാർത്ഥി കർഷകനെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈബാൻ സലാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…