കരിങ്കുറ്റി : കോട്ടത്തറ എസ് എഎൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം ‘സർഗലയം’ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.സി. രജിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.സി. ജലേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക മേരിക്കുട്ടി ജോസഫ് സ്വാഗതം ആശംസിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി കെ ഷാഹിന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി റെനീഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനിലേഷ്, സജീഷ് കുമാർ, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം എൻ.കെ. നിധിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി.ബാബു, വൈത്തിരി ബിപിസി ഉമേഷ് , സ്വാഗതസംഘം ചെയർമാൻ കെ പി മുരളീധരൻ, എസ് എസ് ജി കൺവീനർ കെ ജയൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ് സമ്മാനദാനം നടത്തി. സ്റ്റാഫ് സെക്രട്ടറി പി കെ സുരേഷ് കുമാർ നന്ദി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *