സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില ഇന്നലെ പവന് 480 രൂപ കുറഞ്ഞെങ്കിലും ഇന്ന് വിലയില്‍ ചലനമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയും. സംസ്ഥാനത്ത്…

ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 326 വീടുകളുടെ…

വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് സ്വീകരണം നൽകി

സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷനിൽ നിന്നും വിജയിച്ച മുഫീദ തെസ്‌നിക്ക് മസ്‌കറ്റ് കെഎംസിസി നേതാക്കളായ നിസാം അണിയാരംഅജ്നാസ് കേളോത്ത് എന്നിവർ അനുമോദനം അർപ്പിച്ചു .മാനന്തവാടി മണ്ഡലം പ്രസിഡന്റ് ദാരോത്ത് ഇബ്രാഹിം , മണ്ഡലം ജനറൽ സെക്രെട്ടറി അസീസ് കോറോം,…

വയനാട് മെഡിക്കൽ കോളേജ് റോഡ് നവീകരണം: സർവേയ്ക്ക് തുടക്കമായി

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലേക്കുള്ള തകർന്ന റോഡിന് ബദലായി ഉന്നത നിലവാരത്തിലുള്ള റോഡ് നിർമ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.ആദ്യഘട്ടമായി റോഡിൻ്റെ ലെവൽസ് സർവേയാണ് നിലവിൽ നടത്തുന്നത്. സർവേയ്ക്കു പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകുന്ന മുറക്ക് നിർമാണപ്രവൃത്തി തുടങ്ങും. ബജറ്റിൽ അനുവദിച്ച രണ്ടു…

പോക്സോ കേസ്; യുവാവിന് 49 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 49 വർഷം തടവും 1,01,000 രൂപ പിഴയും ശിക്ഷ. തരിയോട് പതിനൊന്നാം മൈൽ കരിങ്കണ്ണി ഉന്നതിയിലെ വിനോദ് (31) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ…

സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടി; ഐഎസ് ശക്തികേന്ദ്രങ്ങൾക്കുനേരേ അമേരിക്കയുടെ വ്യോമാക്രമണം

ഡമാസ്കസ്: സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്ക. പേരു വെളിപ്പെടുത്താത്ത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് വിവരം പുറത്തുവിട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.സിറിയയിൽ യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന്…

സഞ്ജു തുടരുമോ, ഇഷാൻ വരുമോ? ‘തലവേദന’ ക്യാപ്റ്റൻ തന്നെ! ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

മുംബൈ: ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും ടീം പ്രഖ്യാപനം. വാർത്താസമ്മേളനത്തിൽ മുഖ്യ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അ​ഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക.…

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ!

തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസാണ്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.…

‘ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി’; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി…

അമരക്കുനി നീര്‍ത്തട പ്രദേശം നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ സന്ദര്‍ശിച്ചു

പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനി നീര്‍ത്തട പ്രദേശം നബാര്‍ഡ് വയനാട് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. നബാര്‍ഡ് കെഎഫ്ഡബ്ല്യു സോയില്‍ പദ്ധതിയുടെ ഭാഗമായി ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസും അമരക്കുനി നീര്‍ത്തട കമ്മിറ്റിയും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു…