രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കെഎസ്ആർടിസി ബസ്സിൽ…
വോട്ടെടുപ്പ്: സഹായിയുടെ വലതുകൈയുടെ ചൂണ്ടുവിരലില്‍ അടയാളമിടും
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശ വിനിയോഗം കുറ്റമറ്റതാക്കുന്നതിന് കൂടുതല്‍ നടപടികളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അനുവദിക്കുന്ന സഹായിയുടെ വലതുകൈയുടെ ചൂണ്ടുവിരലില്‍ മായാത്ത മഷി ഉപയോഗിച്ച് അടയാളം ഇടുന്നതിന് കമ്മീഷന്‍ ഉത്തരവായി. ആരെയും ഒരേദിവസം…
ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു
ബത്തേരി:എൽ ഡി എഫ് ബത്തേരി നഗരസഭ ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു. സ്വതന്ത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുൾപ്പെടെയുള്ളവർ സമഗ്ര വികസന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രിക പ്രകാശനത്തിൽ അണിചേർന്നു. നഗരസഭാ ഡിവിഷനുകളിലെ…
“ഫിയർലെസ് നോസെമിനാർ സംഘടിപ്പിച്ചു “
കോട്ടത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂൾ കോട്ടത്തറയിൽ തെറ്റായ ലഹരികൾക്കെതിരെ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടേയും സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ “ഫിയർലെസ് നോ” സെമനിനാർ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ് സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക…
‘അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു’, മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി സിഐയുടെ ആത്മഹത്യാകുറിപ്പ്
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍. നവംബര്‍ 15ന് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സിഐ ബിനു തോമസാണ് മേലുദ്യോഗസ്ഥന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 2014ല്‍ പാലക്കാട് സര്‍വീസിലിരിക്കെ…
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണം; എംപിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വന്യജീവി സംരക്ഷണ നിയമം 1972…
നിലമ്പൂർ മൂലപ്പാടത്ത് കാട്ടനയുടെ ആക്രമണത്തിൽ ജാർഖണ്ഡ് സ്വദേശി മരിച്ചു
കാട്ടാനയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളിയായ ടാപ്പിംഗ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ ആണ് മരിച്ചത്. നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റിലാണ് സംഭവം. ഇന്ന് രാവിലെ 9.10 തോടെയാണ് ആക്രമണം ഉണ്ടായത്. അരയാട് എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇതിനിടയിൽ…
സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സഫിയ അധ്യക്ഷത വഹിച്ചു.ഡോ.ശ്രീലക്ഷ്മി,ഡോ.ഗൗതമി,ഡോ.അഖിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സി.ഡി. ഒ.സെലീന…
അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ
ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ്, ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന്‍…
പുരസ്കാര നിറവിൽ മീനങ്ങാടി ക്ഷീര സംഘം
മീനങ്ങാടി :ക്ഷീര മേഖലയ്ക്കു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരം മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന് ലഭിച്ചു. ന്യൂഡൽഹി സുഷമ സ്വരാജ് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, എസ്. പി. സിങ്…
