പെട്രോള്‍- ഡീസല്‍ വില കൂട്ടിയത് 55 രൂപ, സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്
ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്. രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 55 പാക് രൂപയാണ് പാകിസ്ഥാനില്‍ ഒറ്റയടിക്ക് കൂട്ടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ശേഖരം ഉണ്ടെന്ന്…
ട്രംപിനെ കണ്ടു, കൈയടിച്ച് പിന്തുണയും; മെസിക്കെതിരെ വന്‍ വിമര്‍ശനം
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് എതിരെ വ്യാപക വിമര്‍ശനം. 2025ലെ മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്മാരായ ഇന്റര്‍ മയാമിക്ക് വൈറ്റ് ഹൗസില്‍ നല്കിയ സ്വീകരണത്തില്‍ ഇറാനെതിരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ച് സംസാരിച്ചിരുന്നു.…
‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യല്‍ കാപ്പിറ്റല്‍’; വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്.
കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും സഹതാപവും ആണ്…
ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു; റിവേഴ്സില്‍ നിന്ന് ഫസ്റ്റിലേക്കിട്ട് സ്വര്‍ണവില, വീണ്ടും 1,20,000 തൊട്ടു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു…
ഈട്ടിത്തടികള്‍ പിടിച്ചെടുത്ത കേസില്‍അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല
കല്‍പ്പറ്റ: വയനാട്ടില്‍നിന്നു കടത്തിയ 54 ഈട്ടിക്കഷണങ്ങള്‍ എറണാകുളം കരിമുകളിലെ മലബാര്‍ ടിമ്പര്‍ ഇന്‍ഡസ്ട്രീസില്‍നിന്നു പിടിച്ചെടുത്ത കേസില്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല.പിടിച്ചെടുത്ത ഈട്ടിക്കഷണങ്ങള്‍ എവിടെനിന്നു മുറിച്ച മരങ്ങളുടേതാണെന്ന് വനം വകുപ്പിന് ഇനിയും സ്ഥിരീകരിക്കാനായില്ല. 47 ലക്ഷത്തില്‍പരം രൂപ വിലമതിക്കുന്ന ഈ…
മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്ക്കെതിരെ പ്രതിഷേധം
മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് റോഡിലെ കെട്ടിടങ്ങൾക്കും മാനന്തവാടി പോസ്റ്റ്…
വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു
വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. കരിമ്പിൽ ഗവ.എൽ. പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാർത്ഥികൾ മാതൃഭാഷയായ മലയാളം നിർബന്ധമായും ശരിയായി…
പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60 രൂപ കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ…
വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും
തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്. പുത്തരിക്കണ്ടം മൈതാനത്ത് ആണ് സമാപന സമ്മേളനം. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്ത്…
ജി സുധാകരന് മയപ്പെടുമോ?, പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് സാധ്യത; ആകാംക്ഷയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍
ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സിപിഎം നേതാവ് ജി സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്താന്‍ സാധ്യത. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍ എത്തും. അതിനിടെ ജി സുധാകരനുമായി…
