ഹരിത കർമ സേനയെ ആദരിച്ചു

പൂതാടി : ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ ഹരിത കർമസേനയെ ആദരിച്ചു. വിനിജ രക്നാകരൻ, സിനി ,…

എംഎസ്എസ് വനിത് വിംഗ് അനുമോദന ചടങ്ങ് നടത്തി

പിണങ്ങോട്: എംഎസ്എസ് വനിത് വിംഗ് വയനാട് ജില്ലാ കമ്മറ്റി പിണങ്ങോട് ദയ ഗ്രന്ഥശാല ഹാളില്‍ വെച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത വിംഗിന്റെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് വിതരണം ചെയ്തു. തുടര്‍ന്ന്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ…

കല്‍പ്പറ്റയില്‍ ശ്രീനിവാസന്‍ അനുസ്മരണം നാളെ

കല്‍പ്പറ്റ: സീറോ ബജറ്റ് നാച്യുറല്‍ ഫാമിംഗ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ എംജിടി ഹാളില്‍ ശ്രീനിവാസന്‍ അനുസ്മരണവും പ്രകൃതി ജീവന ക്ലാസും നടത്തും. ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് പരിപാടി. ജേക്കബ് വടക്കന്‍ചേരി, പി.ടി. ജോണ്‍ എന്നിവരുടെ പ്രഭാഷണം ഉണ്ടാകും.

വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍

കല്‍പ്പറ്റ: വയനാട്ടില്‍ നാല് നിര്‍ധന കുടുംബങ്ങള്‍ക്കുകൂടി വീട് ഒരുക്കി പ്രോജക്ട് ഷെല്‍ട്ടര്‍. കാവുമന്ദത്തെ ഷിനി ജോസഫ്, പിണങ്ങോടിലെ തയ്യില്‍ ബീപാത്തു, പടിഞ്ഞാറത്തറയിലെ ലിസി, കണിയാമ്പറ്റ അരിഞ്ചേര്‍മലയിലെ റസീന സൈതലവി എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് പ്രോജക്ട്…

സേവനമാതൃക തീർത്ത് എൻ. എസ്. എസ് യുവത

മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജിലെ ഈ വർഷത്തെ എൻ. എസ്. എസ് സപ്ത ദിന ക്യാമ്പ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഡിസംബർ 25 മുതൽ 31 വരെ മാനന്തവാടി ഗവ. യു. പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ…

അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം

കാക്കവയൽ : അരുണഗിരി റസിഡൻസ് അസോസിയേഷൻ പുതുവൽസരാഘോഷം മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ വി എം വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് പി ഐ മാത്യു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സജിത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി വയനാട്…

വികസന വഴിയില്‍ പിന്നിടാന്‍ ഇനിയും ഏറെ ദൂരം

കല്‍പ്പറ്റ: ചിരകാല സ്വപ്‌നങ്ങളില്‍ കുറെയങ്കിലും ഈ വര്‍ഷം സഫലമാകുമെന്ന ചിന്തയിലാണ് വയനാടന്‍ ജനത. വനാതിര്‍ത്തി ഗ്രാമങ്ങളിലെ അതിരൂക്ഷമായ വന്യമൃഗശല്യം, ജില്ലയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതയുടെ അഭാവം, ചികിത്സാരംഗത്തെ പിന്നാക്കാവസ്ഥ, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, പട്ടികവര്‍ഗക്കാരുടെ ഭൂ-ഭവന രാഹിത്യം… ഇങ്ങനെ നീളുന്നതാണ്…

മരണപ്പെട്ട വയോധികന്റെ ബന്ധുക്കളെ തിരയുന്നു

മേപ്പാടി : മൂപൈനാട് വടുവൻചാൽ വളവ് എന്ന സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ 20 വർഷങ്ങളായി എവിടെ നിന്നോ വന്ന് താമസിച്ചു വരുന്ന പാക്കൽ വീട്ടിൽ രാജഗോപാൽ (60) എന്നയാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മൃത ശരീരം 31.12.25 തിയ്യതി സുൽത്താൻ…

പരിശീലന പരിപാടി സംഘടിപ്പിച്ചു

പനമരം:ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികള്‍, കേരള പോലീസിന്റെഡി -ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകള്‍…

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു. തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും…