വയനാട് ജില്ലാ പോലീസ് കായികമേള:വോളിബോളിൽ മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാർ

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേള 2025-നോടനുബന്ധിച്ച് കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷനാണ് മൂന്നാം സ്ഥാനം. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി…

ആര്‍ജെഡി ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജൈന ക്ഷേത്രത്തിനു എതിര്‍വശം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റി…

റെൻസ്ഫെഡ്കൺവെൻഷൻ നടത്തി

മാനന്തവാടി:രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽറെൻസ്ഫെഡ് താലൂക്ക് പ്രസിഡന്റ്‌ എം അഭിനവ് അധ്യക്ഷത വഹിച്ചു.നകുൽ…

സ്കൂൾ മേളകളിലെ വിജയികളെ പെരിക്കല്ലൂർ സ്കൂളിൽ അനുമോദിച്ചു

പുൽപ്പള്ളി : ഉപജില്ലാ ,ജില്ല ശാസ്ത്രോത്സവം ഉപജില്ല കലാമേള, കായികമേള എന്നിവയിൽ ഉന്നത വിജയം നേടിയ പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. പിടിഎ…

എംപി പ്രിയങ്കഗാന്ധി വയനാട്ടിലെ ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കണം:കേരള കോൺഗ്രസ്‌ ബി

പുൽപള്ളി:രാത്രി യാത്രാ നിരോധന വിഷയത്തിൽ പറഞ്ഞ വാക്കുപാലിച്ച് വയനാടൻ ജനതയോട് നീതിപുലർത്തുന്നതിന് വയനാട് എംപി പ്രിയങ്ക ഗാന്ധി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ബി ബത്തേരി മണ്ഡലം – പുൽപ്പള്ളി ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത്, തന്നെ വിജയിപ്പിച്ചാൽ വയനാടൻ…

മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, നോർത്ത് വയനാട് ഡിവിഷനിലെ PRT അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

മാനന്തവാടി. അമ്പുകുത്തി എൻ ടി എഫ് പി സെന്ററിൽ വച്ച് നോർത്ത് വയനാട് ഡിവിഷനിലെ PRT അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് 04.11. 2025, 05.11. 2025 എന്നീ തീയതികളിൽ നടന്നു. ബഹു: അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ…

തിരുവല്ലയില്‍ പ്രണയപ്പകയില്‍ വിദ്യാര്‍ഥിനിയെ കത്തിച്ചുകൊന്നു; ശിക്ഷാവിധി ഇന്ന്

പത്തനംതിട്ട: തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ്…

സഞ്ജു തിരിച്ചെത്തുമോ?; ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടി- 20 ഇന്ന്

ഗോള്‍ഡ് കോസ്റ്റ് : ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം ഇന്ന് നടക്കും. ക്വീന്‍സ് ലാന്‍ഡിലെ കരാര ഓവലിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1. 45 മുതലാണ് മത്സരം. ഇന്നു ജയിക്കുന്ന ടീമിന് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം. കാന്‍ബറയില്‍…

വ്‌ളോഗര്‍മാര്‍ ശല്യമാകുന്നു; കാമറ നിരോധിച്ച് തെയ്യക്കാവുകള്‍

കണ്ണൂര്‍: വടക്കന്‍ മലബാറിലെ കാവുകളില്‍ തെയ്യക്കാലമാണ്. പുരാതന ആചാരത്തെ ചേര്‍ത്തുപിടിക്കുന്ന കലാരൂപമാണ് തെയ്യം. എന്നാല്‍ സമീപകാലത്ത് റീലുകളും വിഡിയോകളും പകര്‍ത്താന്‍ വ്‌ലോഗര്‍മാരുടേയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റേയും തള്ളിക്കയറ്റമാണ്. ഇത്തവണ തെയ്യം അരങ്ങേറുന്ന ‘തിരുമുറ്റ’ത്തിനുള്ളില്‍ ഫോട്ടോഗ്രാഫിയും വിഡിയോയും നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ക്ഷേത്രഭരണകൂടങ്ങള്‍. ഒക്ടോബര്‍…

മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, സപ്ലൈകോയിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര…