മാനന്തവാടി കേരളോത്സവം ;എൻ സഫ്‌വാനകലാതിലകം
മാനന്തവാടി : മാനന്തവാടി നഗരസഭാതല കേരളോത്സവത്തിൽ കലാതിലകമായി എൻ സഫ്‌വാനയെ തിരഞ്ഞെടുത്തു. കവിതാരചന ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും നേടിയാണ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.
കല്ലൂർ: ഇവിടെനിന്ന് ഇന്നലെ രാത്രി മോഷണം പോയ ഇന്നോവ കാർ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 11 BE 3663 നമ്പർ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.
വാഹനത്തിന്റെ ഉൾഭാഗം തകർത്ത നിലയിലാണ്. സംഭവത്തിൽ ഉടമ ബത്തേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു
കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തിലെ പതിനഞ്ചോളം വാർഡുകൾക്ക് ഉപകാരപ്രദമാണ് ഈ സബ് സെന്റർ. പഞ്ചായത്തിന്റെ 2024-2 വാർഷിക പദ്ധതിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി വനിത തൊഴിൽ പരിശീലന…
‘മഷിയൂറും കഥകൾ’ ശില്പശാല .
കണിയാമ്പറ്റ: അറിവനുഭവങ്ങളുടെ അമ്പത് സംവത്സരങ്ങൾ പൂർത്തികരിക്കുന്ന കണിയാമ്പറ്റ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിലെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഇങ്ക് ടെയിൽസ്’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവർണ്ണ ജൂബിലി മാഗസിൻ്റെ പത്രാധിപ സമിതി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ശില്പശാല…
കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ…
ജില്ലാ പോലീസ് കായികമേള:ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പനമരം: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി പനമരം ഫിറ്റ്ക്കാസ ടർഫിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് കൽപ്പറ്റ ഡിവൈഎസ്പി പി.എൽ. ഷൈജു ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, സ്‌പോർട്‌സ് സംഘാടക സമിതി അംഗങ്ങളായ ബിപിൻ സണ്ണി,…
ഉപജില്ലാ കലോത്സവം: ചെണ്ടമേളത്തില്‍ താളവിസ്മയം തീർത്ത് മാനന്തവാടി ജിവിഎച്ച്എസ്എസ്; എ ഗ്രേഡോടെ രണ്ടാം സ്ഥാനം
മാനന്തവാടി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളത്തില്‍ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (ജിവിഎച്ച്എസ്എസ്) മാനന്തവാടിക്ക് മികച്ച വിജയം. ടീം എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിഷാൽ എസ്.പി, ശ്രീശാന്ത് കെ.പി, ആദിത്യ രാജ്, ഗോകുൽ…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക്യാത്രയായപ്പ്നൽകി.
മാനന്തവാടി.അഞ്ച് വർഷം വിജയകരമായി പൂർത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയുംമൊമെന്റോ നൽകി…
പൊലീസിനെ കണ്ടതോടെ സൈക്കിള്‍ ഉപേക്ഷിച്ച് മുങ്ങി; വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം സ്വതന്ത്രനായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്‌നാട് പൊലീസിന്റെ മൊഴി…
ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍; എസ്‌ഐടിയുടെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവും പ്രതിപ്പട്ടികയില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ…
