പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ (ഡ്രസ്സ് മേക്കിങ് ) എ ഗ്രേഡ് നേടിയ ആര്യ കൃഷ്ണയ്ക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു
പുൽപ്പള്ളി : പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ (ഡ്രസ്സ് മേക്കിങ്) എ ഗ്രേഡ് നേടിയ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആര്യ കൃഷ്ണയ്ക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.…
പ്രണയബന്ധം തകര്‍ന്നു, സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി, വീട്ടുകാരുമായി സംഘര്‍ഷം; കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി അമല്‍ ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.…
‘ഹോസ്റ്റലില്‍ കടന്നുകയറി പീഡിപ്പിച്ചു’, ടെക്നോപാര്‍ക്ക് ജീവനക്കാരിക്കു നേരെ അതിക്രമം, ഞെട്ടല്‍
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്. യുവതി പരാതിയില്‍ പറയുന്നതിന് സമാനമായി പ്രദേശത്ത് അജ്ഞാതന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുപ്രധാന…
സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി
പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം,…
മൂന്നര പതിറ്റാണ്ട് മുമ്പ് കാണാതായ പഞ്ചലോഹ വിഗ്രഹം അഷ്ടമംഗല്യ പ്രശ്‌നത്തിനിടെ കണ്ടെത്തി, വീണ്ടും പ്രതിഷ്ഠിക്കും
കൊച്ചി: മൂന്നര പതിറ്റാണ്ട് മുമ്പ് കളമശേരി ഏലൂര്‍ കിഴക്കുംഭാഗം ദേവി ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പഞ്ചലോഹ വിഗ്രഹം തിരിച്ചുകിട്ടി. ജോത്സ്യന്‍ മറ്റം ജയകൃഷ്ണ പണിക്കരുടെ കാര്‍മികത്വത്തില്‍ അഷ്ടമംഗല്യ പ്രശ്‌നം നടക്കവെ രണ്ട് മുത്തപ്പന്മാര്‍ ക്ഷേത്രത്തില്‍ ഉണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ 72 വയസുള്ള…
ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും .
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ വ്യത്യസ്തങ്ങളായ പരിപാടിയിൽ മികച്ച പ്രകടനം…
പ്രാദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷിന് തിളക്കമാർന്ന വിജയം
പുൽപ്പള്ളി: വയനാട് റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്രരചന മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷ് രണ്ടാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തുടർച്ചയായി മൂന്നാം തവണയാണ്…
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വികസന സദസ്
തിരുനെല്ലി:വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 42.41 കോടിയുടെ പ്രവൃത്തികളാണ്…
പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ്…
‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ’; ആരോഗ്യാവസ്ഥയെക്കുറിച്ച് ഹനുമാൻ കൈൻഡ്
തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച് റാപ്പർ ഹനുമാൻ കൈൻഡ് (സൂരജ് ചെറുകാട്ട്). ആരോഗ്യനില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും ഹനുമാൻ കൈൻഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. “തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും പഴയതു പോലെയാക്കണം.…
