വയനാട്ടിലെ പ്രശ്നങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയല്ല: എന്‍.ഡി അപ്പച്ചന്‍
വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി എന്‍.ഡി അപ്പച്ചന്‍. വയനാട്ടിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദി താനല്ലെന്നും, തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ, യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരെന്ന് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ ഉയരുകയാണ്. അഴിമതിയോ…
കേരളത്തെ വയനാടിന്റെ സൂപ്പർതാരം ആജിൻ ജിബോയ് നയിക്കും
ഹൈദരാബാദിൽ വെച്ച് നടക്കുന്ന 17 മത് മിനി നാഷണൽ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ വയനാടിന്റെ സൂപ്പർതാരവും ജി എച്ച്എസ്എസ് തരിയോടിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ ആജിൻ ജിബോയ് നയിക്കും. കഴിഞ്ഞ മാസം കാസർഗോഡ് വച്ച് നടന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ വയനാട്…
ഗാസയുടെ പേരുകൾ ക്യാമ്പയ്ൻ ഒക്ടോബർ 15 ന് കൽപറ്റയിൽ
കൽപറ്റ : ഗാസയിലെ കൊല്ലപ്പെട്ട കുട്ടികളെയും, ഗാസ ജനതയേയും ഓർത്തു സംസ്ഥാനമൊട്ടാകെ ചിന്താരവി ഫൗണ്ടേഷനും, വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന “ഗാസയുടെ പേരുകൾ” പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കൽപറ്റ ഗ്രാന്മ ലൈബ്രറിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്…
സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് വനസംരക്ഷണ സമിതിയുടെ വ്യാജപേരില്‍ പണപ്പിരിവ്
സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് വനസംരക്ഷണ സമിതിയുടെ വ്യാജപേരില്‍ പണപ്പിരിവ് നടത്തുന്നതായി പരാതി. വെള്ളച്ചാട്ടത്തിനു സമീപം ഡ്യൂട്ടിയിലുള്ള ടൂറിസം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പണപ്പിരിവ് നടക്കുന്നതെന്നും ആരോപണം. വൈകിട്ട് അഞ്ചുമണിവരെയാണ് വെള്ളച്ചാട്ടം കാണാനുള്ള പ്രവേശനാനുമതി നല്‍കുന്നത്. 150 രൂപയാണ് ഒരാളുടെ…
ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: സമഗ്രാന്വേഷണം നടത്തണം. വിമൻ ഇന്ത്യ മൂവ്‌മെന്റ്
കൽപ്പറ്റ :- ഡിവൈഎഫ്ഐ നേതാവിനെതിരെ യുവതി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിമൻ ഇന്ത്യാ മൂവ്‌മെന്റ് (WIM) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാവിനെതിരെ ഉയർന്ന ആരോപണം അത്യന്തം ഗൗരവത്തോടെ കാണണം. ഭരണകൂട-ഉദ്യോഗസ്ഥരാൽ…
വെള്ളമുണ്ട ഡിവിഷനിൽഗ്രാമസല്യൂട്ട്സംഘടിപ്പിച്ചു
തരുവണ: ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെസ്റ്റുഡൻ്റ് പോലീസ് കേഡറ്റ്പരിശീലനം പൂർത്തിയാക്കിയവരെയും എസ്.പി.സി ചാർജുള്ള പോലീസ് ഉദ്യോഗസ്ഥരേയുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെനേതൃത്വത്തിൽ ആദരിക്കുന്ന ഗ്രാമസല്യൂട്ട് പരിപാടിയുടെ ഡിവിഷൻതല ഉദ്ഘാടനം തരുവണ ജി.എച്ച്.എസ്.എസിൽ നടന്നു.ഇത്തവണഎസ്.പി.സി പരിശീലനം പൂർത്തിയാക്കുന്ന…
വയനാടിന്റെ വാഗമൺ ഇനി ഹരിത ടൂറിസം കേന്ദ്രം; സഞ്ചാരികളുടെ മനം കവർന്ന് മുനീശ്വരൻകുന്ന്
തലപ്പുഴ: വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന് ഇനി ഹരിത ടൂറിസം കേന്ദ്രം. സഞ്ചാരികളുടെ മനം കവർന്ന്മഞ്ഞില്‍ പൊതിഞ്ഞ് സമുദ്ര നിരപ്പില്‍ നിന്ന് 3355 അടി മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശംസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും പ്രിയങ്കരമായ ഇടമാണ്.തിരക്കേറിയ ജീവിതത്തില്‍ നിന്നൊഴിഞ്ഞുമാറി…
അതിരാറ്റുകുന്നില്‍ അണ്ടര്‍ 17 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ രണ്ടിന്
കല്‍പ്പറ്റ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി അതിരാറ്റുകുന്ന് ജിഎച്ച്എസില്‍ അരുണ ലൈബ്രറിയുടെ സഹകരണത്തോടെ ഒക്ടോബര്‍ രണ്ടിന് അണ്ടര്‍ 17 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. 2008 ജനുവരി ഒന്നിനോ ശേഷമോ ജനിച്ച വയനാട് സ്വദേശികള്‍ക്ക്…
ദ്വാരകയില്‍ മാര്‍ തൂങ്കുഴി അനുസ്മരണ ബലിയും അനുശോചന സമ്മേളനവും ഉച്ചകഴിഞ്ഞ്
മാനന്തവാടി: മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഇന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മാര്‍ ജേക്കബ് തൂങ്കുഴി അനുസ്മരണ ബലിയും അനുശോചന സമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ബലി അര്‍പ്പിക്കും. 3.30ന് അനുശോചന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക…
റവന്യു ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ
മാനന്തവാടി:റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എട്ടോളം വേദികളിലായാണ് പരിപാടികൾ അരങ്ങേറുക. മാനന്തവാടി ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി…
