മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടനത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി ഒഴിവാക്കി ചെടിച്ചട്ടിയിലെ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ച് കൊണ്ടുള്ള ഉദ്ഘാടനമാണ് നടത്തിയത് . വരും തലമുറസ്നേഹം നട്ടുനനയ്ക്കണമെന്ന ‘വലിയ സന്ദേശമാണ് ഇതിലൂടെ നൽകിയത്.കുടുംബക്കൂട്ട് എന്ന പേരിൽ നടത്തിയ സംഗമം ജെ ക്സ് ക്യാംപസിൽഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.
പൗലോസ് നാരകത്ത് പുത്തൻപുരയിൽ കോർഎപ്പിസ്കോപ്പ,
ഭദ്രാസന വൈദിക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ട്കുടി,ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത് ,പ്രോഗ്രാം കോഡിനേറ്റർ ഫാ.ബാബു നീറ്റുംകര എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വിരമിക്കുന്ന വൈദികരായ ഫാ.ജോർജ് തോമസ് പുല്യാട്ടേൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ.ജോർജ്ജ് നെടുംതളളിൽ എന്നിവർക്ക് ഭദ്രാസനം യാത്രയപ്പും ഉപഹാരങ്ങളും സമ്മാനിച്ചു.
വൈദികരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *