എള്ളുമന്ദം ഒരപ്പിന് സമീപം റോഡിലേക്ക് മറിഞ്ഞ മരം അഗ്നി-രക്ഷാസേനാംഗങ്ങള്‍ മുറിച്ചുമാറ്റുന്നു.

മാനന്തവാടി: എളളുമന്ദം ഒരപ്പിന് സമീപം കടപുഴകിയ മരം വൈദ്യുത ലൈനിലേക്കും തുടര്‍ന്ന് റോഡിലേക്കും മറിഞ്ഞു. ഇത് ദീര്‍ഘനേരം പ്രദേശത്ത് വൈദ്യുതി, ഗതാഗത തടസത്തിന് കാരണമായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാട്ടുകാരുടെ സഹകരണത്തോടെ അഗ്നി-രക്ഷാസേനയാണ് മരം മുറിച്ചുനീക്കിയത്. സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)ഐ. ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.ഡി. അമൃതേഷ്, എ. ആനന്ദ്, ടി. രഘു, ഹോം ഗാര്‍ഡ് ജോളി ജയിംസ് എന്നിവരടങ്ങുന്നതായിരുന്നു അഗ്നി-രക്ഷാസേനാ ടീം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *