ഓപ്പറേഷന്‍ സിന്ദൂറിന് ഒരു വയസ്, സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ചിത്രം മാറ്റി മോദി; ആദരം

ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റിയാണ് മോദി…

തമിഴ്‌നാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, വിജയ് വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരും: ശ്രീധര്‍ വെമ്പു

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷത്തില്‍ നിന്ന് പത്തുസീറ്റ് അകലെയാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി വിജയ് പല വഴികളും തേടുന്നുണ്ടെങ്കിലും ഇതൊന്നും ഇപ്പോഴും…

‘ഒരു പദ്ധതി പോലും കൊണ്ടുവരാനായില്ല, വോട്ട് കുത്തനെ കുറഞ്ഞു’; തൃശൂരിലെ തോല്‍വിയില്‍ സുരേഷ് ഗോപിക്കു വിമര്‍ശനം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും ബിജെപി നേതൃത്വത്തെയുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക്…

യാത്രക്കാ‌‍‌ർക്ക് പുതിയ നി‍‌ർദേശവുമായി എൻഎച്ച്എഐ; ‘ബ്ലാക്ക് ലിസ്റ്റ് ചെയ്യാതിരിക്കാൻ വാഹനങ്ങളുടെ മുൻഗ്ലാസിൽ തന്നെ ഫാസ്ടാഗ് വക്കണം’

ദേശീയപാതകളിൽ യാത്ര ചെയ്യുന്ന വാഹന ഉടമകൾക്ക് പുതിയ നിർദ്ദേശവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഫാസ്ടാ​ഗ് ശരിയായി വാഹനത്തിന്റെ മുൻ ഗ്ലാസിൽ (windscreen) ഒട്ടിച്ചില്ലെങ്കിൽ അത് അത് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാമെന്നതാണ് മുന്നറിയിപ്പ്. പലരും ഫാസ്ടാ​ഗ് ക്യൂആ‍ർ ഗ്ലാസിൽ ഒട്ടിക്കാതെ…

ആരോഗ്യവകുപ്പിന്റെ കീഴിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം

പടിഞ്ഞാറത്തറ. ആരോഗ്യവകുപ്പിന്റെ കീഴിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ആസ്മ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ടൗണും പരിസരപ്രദേശങ്ങളും പി എച്ച് സി പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള…

കല്‍പറ്റ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാന്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം

കൽപറ്റ:വേനല്‍ മഴയുടെ സാഹചര്യത്തില്‍ കല്‍പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗം ചേര്‍ന്നു. ടൗണ്‍ഷിപ്പിന് സമീപത്തെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു.…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് വിപുലീകരിച്ചു

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കിയ ‘ആസ്റ്റർ അഡ്വാൻസ്ഡ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്’ (Aster Advanced Critical Care Unit) എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ…

‘ഞാനെന്താ പറ്റില്ലേ?, മനസ്സിലുള്ള മുഖ്യമന്ത്രി ഞാന്‍ തന്നെ’

തിരുവനന്തരപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍ പറയാമെന്നുന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം പറയുമെന്നും സുധാകരന്‍ പറഞ്ഞു.…

‘ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം’; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം…

പച്ചക്കറി വാഹനത്തിൽ നിന്നും മെത്തംഫിറ്റാമിൻ പിടികൂടി

05.05.2026 തിയതി മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ദിലീപ് എമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്ക് മാനന്തവാടി വില്ലേജ് ക്ലബ്കുന്ന് ഭാഗത്ത് വെച്ച് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ ചേരിയമൂല ഭാഗത്ത് അത്തിലൻ വീട്ടിൽ ഇബ്രാഹിം മകൻ മുഹമ്മദ്…