‘പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരം’, കെസിക്കെതിരെ വ്യാജ പോസ്റ്റ്, എഐസിസിക്ക് പരാതി നല്കി കെ സി ജോസഫ്
കോട്ടയം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, കെ സി വേണുഗോപാലിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്കി മുതിര്‍ന്ന നേതാവ് കെ സി ജോസഫ്. ഇതിനു പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരമാണ്. കെ സി വേണുഗോപാലിനെ കെ സി ജോസഫ് വിമര്‍ശിച്ചു…
ഫ്ലക്സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്ലക്സ് ബോര്‍ഡിലെ ഉള്ളടക്കം. പട നയിച്ച…
‘ഷുക്കൂറിന് ഐക്യദാര്‍ഢ്യം’; പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി
പാലക്കാട്: പാലക്കാട്ടെ സിപിഎമ്മില്‍ പ്രാദേശിക തലത്തില്‍ കൂട്ടരാജി. സിപിഎം ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുപതിലേറെ പേര് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിവെച്ചവരില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ജില്ലാ…
‘ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനറിയാം, പുറത്തു നിന്നും ഇടപെടല്‍ വേണ്ട’; കടുത്ത അതൃപ്തിയില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട്, വിഡി സതീശന്, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയില്‍ വി ഡി സതീശനെതിരെയാണ് പ്രധാനമായും വിമര്‍ശനം…
‘മലയാളികളെ വിശ്വസിച്ചാൽ ജീവൻ വരെ നൽകും’; ചെന്നൈയിൽ നായകസ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും സഞ്ജു
ചെന്നൈ: ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചെന്നൈയ്ക്കായി 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് ആണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.…
അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്
കൊച്ചി: അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ…
കാന്തന്‍പാറയിലേക്ക് വേണം, സഞ്ചാരയോഗ്യമായ പാത
കല്‍പ്പറ്റ: പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കാന്തന്‍പാറയിലേക്ക് സഞ്ചാരികള്‍ നടത്തുന്നത് സാഹസിക യാത്ര. മേപ്പാടിക്കടുത്തുള്ള റിപ്പണ്‍ 52ല്‍നിന്നു കാന്തന്‍പാറയിലേക്കുള്ള മൂന്നു കിലോമീറ്റര്‍ പാത വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെയാണ് കാന്തന്‍പാറയിലേക്കും തിരിച്ചും സഞ്ചാരികളുടെ യാത്ര. റോഡ് നവീകരണത്തിന് മൂന്നു കോടി രൂപയാണ് ആവശ്യം.…
മാനന്തവാടിയിൽ ബൈക്കപകടം: പതിനേഴുകാരൻ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
മാനന്തവാടി: താഴയങ്ങാടിയിൽ അർധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവക രണ്ടേനാൽ മാങ്കായി സ്വദേശി പരേതനായ ബഷീറിന്റെ മകൻ ഫസലുദ്ദീൻ (17) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് രണ്ടേനാൽ കുനിയിൽ അജ്മലിന്റെ മകൻ നിജാസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക്…
വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ കല്‍പ്പറ്റയില്‍ മത്സരിക്കുമോ? ഉറ്റുനോക്കി വയനാട്
കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്പ്പറ്റയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി. കെസി സംസ്ഥാന ഭരണത്തിന്റെ…
എന്തുകൊണ്ട് പരാജയപ്പെട്ടു?, കേരളത്തിലെ തോല്‍വി പരിശോധിക്കും; സിപിഎം പിബി യോഗം ഇന്നും നാളെയും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യുന്നതിനും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമായി സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും. സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലേക്ക് പാര്‍ട്ടി കടന്നേക്കും. 21 മുതല്‍ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതില്‍…
