വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

മാനന്തവാടി: കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിച്ച അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സുമരാമന്‍ അധ്യക്ഷത വഹിച്ചു,ശശിമോന്‍,…

ചീരാല്‍ ജിഎംഎച്ച്എസില്‍ ചക്ക മഹോത്സവം നടത്തി

ചീരാല്‍: എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. നാഷണല്‍ ജീനോം സേവ്യര്‍ പുരസ്‌കാര ജേതാവും പ്രശസ്ത കര്‍ഷകനുമായ സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ തയ്യാറാക്കി കൊണ്ടു വന്ന ചക്ക കൊണ്ടുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു.…

പുതിയ സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗോഫും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടത്തി

മാനന്തവാടി: മാനന്തവാടി ഗവ.യുപി സ്‌കൂളില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ സ്‌കൂള്‍ ബസിന്റെ ഫ്‌ളാഗോഫും എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സഹകരണത്തോടെ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സ്‌കീമില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ നവീകരിച്ച ക്ലാസ്…

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ…

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ്…

കള്ളാടി മണ്ണിടിച്ചിൽ ; മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ടാണ് നിർമാണം നടത്തിയത് , അന്വേഷണത്തിൽ സഹകരിക്കും, വിശദീകരണവുമായി നിർമ്മാണ കമ്പനി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും…

‘5 പേർക്കായി മണ്ണിനടിയിൽ തിരച്ചിൽ; കാലാവസ്ഥ അനുവദിച്ചാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരും’,DIG കെ കാർത്തിക്ക്

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാലാവസ്ഥ അനുവദിച്ചാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് മേൽനോട്ട ചുമതലയ്ക്കായി എത്തിയ റേഞ്ച് ഡിഐജി കെ കാർത്തിക്ക് ട്വന്റിഫോറിനോട് പറഞ്ഞു. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും കൂടി ചേർന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനം രാവിലെ മുതൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെയും…

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക നാളെ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാടും കോഴിക്കോടുമാണ് അവധി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്…

കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; കമ്പനി ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച നേരിട്ട് ചർച്ച നടത്തും, മന്ത്രി ബിന്ദു കൃഷ്ണ

അമേരിക്കൻ ആസ്ഥാനമായ കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത്…

‘സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്’; ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് നിൽക്കും എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ…