ജി സുധാകരന് ‘കൈ’ കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സിപിഎം വിട്ട മുന്‍മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം…
ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം: ചായ കിട്ടാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി. നിലമ്പൂര്‍ കരുളായിയിലാണ് സംഭവം. കൂറ്റമ്പാറ സ്വദേശി രജിത (30)യാണ് മരിച്ചത്. ഭര്‍തൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയായിരുന്നു സംഭവം. രജിതയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു അതിക്രമം. ചായ പലവട്ടം ചോദിച്ചിട്ടും…
ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയില്‍ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും എന്‍എച്ച്എഐ വ്യക്തമാക്കി. അമ്പത്തിയാറ് ലക്ഷത്തോളം പേരാണ്…
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 25 പേരുടെ പട്ടിക, പറവൂരില്‍ ഇ ടി ടൈസണ്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും സിപിഐയാണ്. നാലു മന്ത്രിമാരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 25…
56 എംഎല്‍എമാര്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
സിപിഎം സ്ഥാനാർത്ഥി പട്ടിക ഇപ്രകാരമാണ്: 1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ 2. ഉദുമ- അഡ്വ. സി എച്ച് കുഞ്ഞമ്പു 3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ 4. പയ്യന്നൂർ- ടി ഐ മധുസൂദനൻ 5. തളിപ്പറമ്പ്- പി…
കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്
ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്…
ഗാര്‍ഹിക പാചക വാതക ലഭ്യത: ആശങ്ക വേണ്ടെന്ന് സപ്ലൈ ഓഫീസര്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ ലഭ്യതയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ പാചകവാതക ദൗര്‍ലഭ്യമില്ല. ബുക്ക് ചെയ്ത എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പാചക വാതക…
നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
മാനന്തവാടി: നിരവധി മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ സാഹസികമായി പിടികൂടി കർണാടക പൊലീസിന് കൈമാറി മാനന്തവാടി പോലീസ്. ഗോണിക്കുപ്പ പോലീസ് സ്റ്റേഷനിലുൾപ്പെടെ 27ഓളം മോഷണക്കേസുകളിൽ പ്രതിയായ നല്ലൂർനാട്, നാലാംമൈൽ, കുനിയിൽ വീട്ടിൽ ഉബൈദ് (37) നെയാണ് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടി…
വാഷും വാറ്റ് ചാരായവുമായി പിടിയിൽ
മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി ആക്ട്…
കർഷകർക്ക് കൈത്താങ്ങ്; 10115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ; 24. 276 കോടി അനുവദിച്ചു
തിരുവനന്തപുരം: 2021 ശേഷം 60 വയസ് തികഞ്ഞ 10115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 രൂപ പെൻഷൻ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ…
