ഇനി സ്വർണം വാങ്ങാൻ പറ്റുമോ? ഒരു പവൻ 1.11 ലക്ഷം രൂപ കടന്നു!

വീണ്ടും ഉയരത്തിലേക്ക് കുതിച്ച് രാജ്യത്തെ സ്വർണവില. പുതിയ സാമ്പത്തികവർഷത്തിലെ ആദ്യ ദിവസമായ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,080 രൂപയായി ഉയർന്നു. ഇന്നലെ വൈകുന്നേരത്തെ വിലയായ 1,09,640 രൂപയിൽ നിന്നും 1440 രൂപയുടെ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം…

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ പരിപാലന ചട്ടം, 2026 പ്രകാരമുള്ള മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. മാലിന്യം നാലായി തരംതിരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. മാലിന്യ ശേഖരണവും സംസ്‌കരണവും നിരീക്ഷിക്കാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടലും ഇന്ന് മുതല്‍ നിലവില്‍ വരും.…

അസ്സൂറിപ്പടയുടെ ‘കഷ്ടകാലം’ തുടരുന്നു; പ്ലേ-ഓഫ് ഫൈനലിൽ ഇറ്റലിക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്

സെനിക്ക: നാല് തവണ ഫുട്ബോൾ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള അസൂറിപ്പടയ്ക്ക് ഇത്തവണയും യോഗമില്ല. വരാനിരിക്കുന്ന ലോകകപ്പിൽ നിന്നും ഇറ്റലി പുറത്തായി. നിർണായകമായ പ്ലേ-ഓഫ് ഫൈനലിൽ ബോസ്നിയ ഹെർസെഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ്…

എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡൽഹി: വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിൽ പാസാക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷം ശക്തിയായി എതിർക്കും. എന്നാൽ, ബില്ലിലൂടെ മതസംഘടനകളെ ലക്ഷ്യം വെക്കുന്നു…

ഡിജിറ്റല്‍ ഇടപാടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് വരെ; ഇന്നു മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ പല മേഖലകളിലും മാറ്റങ്ങളും നിലവില്‍ വന്നു. ഇവയെന്തൊക്കെയെന്ന് പരിശോധിക്കാം. ആദായ നികുതി പുതിയ ആദായനികുതി നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഇനി നികുതി വര്‍ഷം മാത്രം. സ്രോതസ്സിലെ നികുതി സംബന്ധിച്ച് തൊഴില്‍ ദാവാവ് നല്‍കുന്ന…

സ്വീപ്: വോട്ടര്‍ ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

സ്വീപിന്റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപൊയിൽ ഉന്നതിയിൽ നടന്ന പരിപാടിയിൽ നിന്ന്. കൽപറ്റ:വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവൽക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവൽക്കരണ പരിപാടിയില്‍ ഡപ്യൂട്ടി കലക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി…

‘ആ കിറ്റ്കാറ്റ് കേരളത്തിൽ എത്തിയിട്ടില്ല!.., നിങ്ങൾ ശരിക്കുമൊരു ബ്രേക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’, പോസ്റ്റുമായി കേരള ടൂറിസം

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ കാണാതായ കിറ്റ്കാറ്റിന് പിന്നാലെയാണ്. ഒന്നും രണ്ടുമല്ല, 12 ടൺ ചോക്ലേറ്റ് ആണ് കള്ളന്മാർ ചുളുവിൽ അടിച്ചുമാറ്റിയത്. കഴിഞ്ഞ ആഴ്ച ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കയറ്റി അയച്ച കിറ്റ്കാറ്റ് ചോക്ലേറ്റ്, ട്രക്ക് ഉൾപ്പെടെയാണ് കള്ളന്മാർ കൊണ്ടു…

‘വയനാടിനായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ട് എവിടെപ്പോയി, സതീശന്റെ വാദം പച്ചക്കള്ളം’

തൃശൂര്‍: കേരളത്തില്‍ ഏതെങ്കിലും ഒരു സീറ്റില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ അതിന് കോണ്‍ഗ്രസിന്റെ സഹായം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും, യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ പോലും ഇത്തവണ ഇടതുപക്ഷം…

‘യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് വേദിയില്‍’; ബിജെപിയുമായി കൂട്ടുകച്ചവടം, സിപിഎം തീവ്രലതുപക്ഷമായി മാറി’

കണ്ണൂര്‍ : യഥാര്‍ത്ഥ ഇടതുപക്ഷക്കാരുടെ സ്ഥാനം കോണ്‍ഗ്രസിന്റെ ഈ വേദിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും…

വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ആരംഭിച്ചു

സ്വീപിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക, വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും കായികതാരങ്ങളെയും…