സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം,…

മൂന്നര പതിറ്റാണ്ട് മുമ്പ് കാണാതായ പഞ്ചലോഹ വിഗ്രഹം അഷ്ടമംഗല്യ പ്രശ്‌നത്തിനിടെ കണ്ടെത്തി, വീണ്ടും പ്രതിഷ്ഠിക്കും

കൊച്ചി: മൂന്നര പതിറ്റാണ്ട് മുമ്പ് കളമശേരി ഏലൂര്‍ കിഴക്കുംഭാഗം ദേവി ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പഞ്ചലോഹ വിഗ്രഹം തിരിച്ചുകിട്ടി. ജോത്സ്യന്‍ മറ്റം ജയകൃഷ്ണ പണിക്കരുടെ കാര്‍മികത്വത്തില്‍ അഷ്ടമംഗല്യ പ്രശ്‌നം നടക്കവെ രണ്ട് മുത്തപ്പന്മാര്‍ ക്ഷേത്രത്തില്‍ ഉണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ 72 വയസുള്ള…

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും .

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ വ്യത്യസ്തങ്ങളായ പരിപാടിയിൽ മികച്ച പ്രകടനം…

പ്രാദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷിന് തിളക്കമാർന്ന വിജയം

പുൽപ്പള്ളി: വയനാട് റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗം പ്രാദേശിക ചരിത്രരചന മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷ് രണ്ടാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തുടർച്ചയായി മൂന്നാം തവണയാണ്…

തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വികസന സദസ്

തിരുനെല്ലി:വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത്‌ 42.41 കോടിയുടെ പ്രവൃത്തികളാണ്…

പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ്…

‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ’; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് ഹനുമാൻ കൈൻഡ്

തന്റെ ആരോ​ഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച് റാപ്പർ ഹനുമാൻ കൈൻഡ് (സൂരജ് ചെറുകാട്ട്). ആരോ​ഗ്യനില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും ഹനുമാൻ കൈൻഡ് ഇൻസ്റ്റ​​​ഗ്രാമിലൂടെ അറിയിച്ചു. “തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും പഴയതു പോലെയാക്കണം.…

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ, 96,000ല്‍ താഴെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ്…

‘ഹിജാബ് വിലക്ക് ഏതൊക്കെ സ്കൂളുകളില്‍?’; സംസ്ഥാന വ്യാപക സര്‍വേ നടത്താന്‍ എസ്‌കെഎസ്എസ്എഫ്

മലപ്പുറം: കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ മത സ്വാതന്ത്ര്യം വിലക്കുന്ന സ്‌കൂളുകളെ കണ്ടെത്താന്‍ നീക്കവുമായി സമസ്ത. സുന്നി മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക ക്യാംപയിന്‍ സംഘടിപ്പിക്കാനാണ് നീക്കം.…

21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.…