കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ്…

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഹരിക്ക് പകരം ഉപയോഗിക്കുന്നു; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്; രമേശ് ചെന്നിത്തല

മെഡിക്കല്‍ ഷോപ്പിന്റെ മറവില്‍ പലര്‍ക്കും ലഹരി ലഭിക്കുന്നതായി വിവരമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകാര്‍ മരുന്ന് കൊടുക്കരുത്. പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ, പൊലീസിന് നേരെയുള്ള ആക്രമണം വെച്ചു പൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു…

‘ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ കൊണ്ട് കാല്‍പാദത്തില്‍ അടിച്ചു’; 13 കാരിയുടെ വ്യാജ പീഡന പരാതിയെ തുടര്‍ന്ന് പൊലീസ് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്

പത്തനംതിട്ട കൂടലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്. കൂടല്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഇരുപതുകാരന്‍ പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ ഉപയോഗിച്ച് കാല്‍പാദത്തില്‍ അടിച്ചെന്ന് യുവാവ് പറഞ്ഞു.…

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,07,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ…

കലിത്തുള്ളി കാലവര്‍ഷം, വിറങ്ങലിച്ച് മുംബൈ നഗരം; വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂക്ഷം, സ്‌കൂളുകള്‍ക്ക് അവധി

മുംബൈ: കാലവര്‍ഷക്കെടുതിയില്‍ വിറങ്ങലിച്ച് മുംബൈ നഗരം. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ എട്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചതോടെ മുംബൈ ഉള്‍പ്പടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കനത്തമഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉടനീളം റോഡ്, റെയില്‍, വ്യോമ…

ബാങ്കുകളുടെ വായ്പ വളര്‍ച്ചയില്‍ പ്രതീക്ഷ, എണ്ണവില 72 ഡോളറില്‍; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ ഈ മാസം പുറത്തുവരും. ഇതിനകം പുറത്തുവന്ന ചില ബാങ്കുകളുടെ ത്രൈമാസ…

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍…

‘ഏഴാം സ്വർ​ഗത്തിൽ’ ഓസീസ് വനിതകൾ! ഇം​ഗ്ലണ്ടിനെ തകർത്ത് ‘ടി20 ലോക കിരീടം’ വീണ്ടും ഉയർത്തി

ലണ്ടൻ: വനിതാ ടി20 ലോകകപ്പിലെ മൈറ്റി ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തിന് മാറ്റമില്ല. ടി20 ലോക കിരീടം ഓസീസ് വനിതകൾ വീണ്ടും ഉയർത്തി. ഫൈനലിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. ലോഡ്സ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ട് ഉയർത്തിയ…

2 ഭാര്യമാരേയും കു‍ഞ്ഞിനേയും കൊന്നു; 37 വർഷം ജയിലിൽ; രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ പ്രതിക്ക് 72ാം വയസിൽ മോചനം

ബം​ഗളൂരു: രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും കൊലപ്പെടുത്തി 37 വർഷം ജയിലിൽ കഴിഞ്ഞ സായ്ബന്ന നിംഗപ്പ നാടികർ ഒടുവിൽ 72ാം വയസിൽ ജയിൽ മോചിതനായി. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച പ്രതിയാണ് സായ്ബന്ന. ബംഗളൂരു പരപ്പന അ​ഗ്രഹാര സെൻട്രൽ ജയിലിൽ…

മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം : കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

മാനന്തവാടി : മജിസ്ട്രേറ്റിന്റെ തോണിച്ചാലിലെ വീട്ടിൽ മോഷണ ശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കുറ്റ്യാടി, കായക്കൊടി, മാങ്ങിലേരിപാറമ്മേൽ എം.പി. അജ്മൽ(40)നെയാണ് നാദാപുരത്ത് നിന്നും വയനാട് ജില്ലാ പോലീസിന്റെ സ്‌പെഷ്യൽ ടീമും മാനന്തവാടി പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചത്തെ ശാസ്ത്രീയവും കൃത്യവുമായ…