മുഖ്യമന്ത്രി ആര്? പ്രഖ്യാപനം നാളെ! ആകാംക്ഷ ബാക്കിയാക്കി കോണ്‍ഗ്രസ്

കേരളത്തിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് ഒരു രാത്രി കൂടി. മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന് ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി മടങ്ങിയതിനു ശേഷമാണ് എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി…

‘മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും: പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യം’: വി എം സുധീരൻ

കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കി. പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും…

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം…

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; അന്വേഷണം വ്യാപിപിച്ച് സിബിഐ

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ക്രമക്കേടിൽ ഉറവിടം കണ്ടെത്താൻ സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു. യഥാർത്ഥ ചോദ്യപേപ്പർ ചോർന്നു എന്ന സംശയത്തെ തുടർന്നാണ് നീക്കം. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോദ്യപേപ്പർ ചോർച്ചയുടെ…

‘അവിടെ നിന്ന ഒരാൾ പോലും എന്നെ നോക്കിയില്ല, ആ സംഭവം എന്നെ അസ്വസ്ഥനാക്കി; അതോടെ എന്റെ അഹങ്കാരവും പോയി’

സിനിമ പോലെ തന്നെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആത്മീയ ജീവിതവും ആരാധകർക്കിടയിൽ ശ്രദ്ധേയമാണ്. വർഷത്തിലൊരിക്കൽ തിരക്കുകളെല്ലാം മാറ്റി വച്ച് തലൈവർ ഹിമാലയൻ യാത്രയും നടത്താറുണ്ട്. ഇപ്പോഴിതാ തന്റെ അഹങ്കാരം തകർത്തുകളഞ്ഞ ഒരു സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ. ബംഗളൂരുവിൽ ശ്രീ ശ്രീ…

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്ത്. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും എഴുത്തുകാര്‍ പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, എംഎന്‍…

കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മേയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം…

ഇറ്റലിയിലെ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂ‌ളിലേക്ക് സ്കോളർഷിപ്പോടെ വയനാട്ടുകാരി

ബത്തേരി: ഇറ്റലിയിലെ ഇൻ്റർനാഷനൽ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂ‌ളിലേക്ക് സ്കോളർഷിപ്പോടെ ഓടപ്പള്ളം സ്വദേശി അഫിയ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ലോക രാഷ്ട്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്‌തിയാണു ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജി ഗവേഷകയായ അഫിയ ഫാത്തിമ.…

കുടുംബസംഗമം നടത്തി

പുൽപ്പള്ളി: പുൽപ്പള്ളിയിലെ ഓലിക്കരോട്ട്, മൂലയിൽ, തെക്കേമുറിയിൽ കുടുംബങ്ങളുടെ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ്‌ അപ്പച്ചൻ ഓലിക്കരോട്ട് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് വികാരി റവ. ഫാ. ബിജു മാവര അനുഗ്രഹ പ്രഭാഷണം നടത്തി. റെജി…

പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി

പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ജില്ലാ നഴ്സിംഗ് ഓഫീസർ ശ്രീമതി ബിനിമോൾ തോമസ്, ഡി പി എച്ച് എൻ ശ്രീമതി സുബൈറത്ത് കെ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർ ആൻസി മേരി ജേക്കബ്…