കോൺ​ഗ്രസ് ലക്ഷ്യംവെക്കുന്നത് 71 നിയമസഭാ മണ്ഡലങ്ങളിലെ വിജയം; തനിച്ച് ഭൂരിപക്ഷം നേടുമ്പോഴും ചെറുകക്ഷികളെയും ചേർത്തുനിർത്തും; കേരളം പിടിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനുറച്ച് നേതാക്കൾ

കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിയേയും മുന്നണിയേയും സജ്ജമാക്കാൻ കോൺ​ഗ്രസ്. സംസ്ഥാനത്തിന്റെ ഭരണം പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനതന്ത്രങ്ങളാണ് നേതൃത്വം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ജനുവരി 4, 5 തീയതികളിൽ വയനാട്ടിൽ കോൺ​ഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ നേതൃസമിതികളിൽ നിന്നുള്ള…

വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ സർവ്വീസിൽ നിന്നും വിരമിക്കും

കൽപ്പറ്റ: 34 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ (31.12.2025) സർവ്വീസിൽ നിന്നും വിരമിക്കും. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ വ്യക്തിയും വയനാട് വിമുക്തി മിഷനെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന സംഭാവന നൽകിയ…

വയനാട്ടിലെ മുതിർന്ന BJP നേതാവ് പി സി മോഹനൻ മാസ്റ്റർ (77 ) അന്തരിച്ചു

സുൽത്താൻ ബത്തേരി കോട്ടക്കുന്ന് ശാന്തിനഗർ കോളനിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ബി. ജെ. പി ദേശീയ സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക മോർച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോർഡ്‌ വൈസ് ചെയർമാൻ , നാളികേര ബോർർഡ് വൈസ്…

വീട്ടില്‍ കയറി മോഷണം;സ്ഥിരം മോഷ്ടാവ് പിടിയില്‍

മാനന്തവാടി: വീടിന്റെ പൂട്ടു പൊളിച്ച് അകത്തുകയറി അര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. പേര്യ, വരയാല്‍, കെ.എം. പ്രജീഷ്(50)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ഇയാള്‍ മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ താമസിച്ചുവരുകയായിരുന്നു. മാനന്തവാടി, പുല്‍പ്പള്ളി,…

ഒരു ലക്ഷത്തില്‍ താഴെ, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 2240 രൂപയാണ് കുറഞ്ഞത്. ഇതോടെ വില ഒരുലക്ഷത്തില്‍ താഴെയെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 99,880 രൂപയാണ്. ആനുപാതികമായി ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 12,485 രൂപയാണ് ഒരു…

ലഹരിക്കെതിരെ ഉയരുന്ന താള ലഹരിക്ക് പിന്തുണയുമായിപുൽപ്പള്ളി ഉദ്യോഗസ്ഥ കൂട്ടായ്മയും

ലഹരിക്കെതിരെ ഉയരുന്ന താള ലഹരിക്ക് പിന്തുണയുമായിപുൽപ്പള്ളി ഉദ്യോഗസ്ഥ കൂട്ടായ്മയും .ഗോത്രതാളം ടീമിന് ഉദ്യോഗസ്ഥ കൂട്ടായ്മ രണ്ടു ചെണ്ട മേടിച്ചു നൽകി.വീട്ടിമൂല കൈരളി ലൈബ്രറിയിൽ വെച്ച് നടന്ന ചടങ്ങിൽബിനിൽകുമാർ TRസതീഷ് എം.വി, രാജീവ് എ.സി, വിനോദ് പി.എൻ, പ്രവീൺ കുമാർ സി യുലൈബ്രറിയൻ…

‘ഓടിച്ചാടി നടന്നിരുന്ന അമ്മ പെട്ടെന്ന് വീൽ ചെയറിലേക്ക് ഒതുങ്ങി, ആ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്’; അമ്മയെക്കുറിച്ച് മോഹൻലാൽ അന്ന് കുറിച്ചത്

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വിയോ​ഗം മലയാളികളെയും വിഷമിപ്പിച്ചിരിക്കുകയാണ്. പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ മോഹൻലാൽ തന്റെ അമ്മയെക്കുറിച്ച് വാചാലനാകാറുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിനോടുള്ള അതേ സ്നേഹം അ​ദ്ദേഹത്തിന്റെ അമ്മയോടും മലയാളികൾക്ക് ഉണ്ടായിരുന്നു. പത്ത് വർഷത്തോളം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു…

എനിക്ക് നിന്നെ കേള്‍ക്കാനും കാണാനും കഴിയും മോനേ…; ഞാന്‍ അനാഥനാവുന്നത് അവന്‍ പറയാതെ പോയ ശേഷമാണ്; വിങ്ങലോടെ കൈതപ്രം

സഹോദരന്‍ കൈതപ്രം വിശ്വനാഥന്റെ ഓര്‍മദിവസം ഹൃദയം തൊടുന്ന കുറിപ്പുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്നേക്കാള്‍ 14 വയസ് ഇളയതായിരുന്നു വിശ്വനാഥന്‍. അതിനാല്‍ തന്റെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്നും കൈതപ്രം പറയുന്നു. വൈകാരികമായി ഞാന്‍ അനാഥനാവുന്നത് അവന്‍ പറയാതെ പോയതിനു ശേഷമാണെന്നാണ് അദ്ദേഹം പറയുന്നത്.…

പുസ്തക പ്രകാശനവും പൂർവ വിദ്യാർഥി സംഗമവും സംഘടിപ്പിച്ചു

മാനന്തവാടി:വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മത്തണലിൽ ഒരിക്കൽ കൂടി എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമവും പുസ്തകപ്രകാശനവും നടത്തി. പൂർവ വിദ്യാർഥിനി ജോഷിത വട്ടക്കുന്നേലിൻ്റെ അറേബ്യൻ ചുംബനം എന്ന നോവൽ ആണ് പ്രകാശനം ചെയ്തത്.വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം…

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ…