വയോധികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ

തലപ്പുഴ: നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ ചോല മണിക്കുന്നുമ്മല്‍ എം.കെ റാഷിദ് (29), സിദ്ധീഖ് നഗര്‍ ലക്ഷം വീട് നടുക്കണ്ടി വീട്ടില്‍ മുഹമ്മദ് മിഥിലാജ്…

ലോക ഭക്ഷ്യ ദിനം ആചരിച്ചു.

എള്ളുമന്ദം: എള്ളുമന്ദം എക്കോ ഫ്രണ്ട്‌സ് നാട്ടറിവ് പഠനകേന്ദ്രത്തിൽ വച്ച് എടവക കൃഷിഭവൻ, കീസ്റ്റോൺ ഫൗണ്ടേഷൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസിങ് കമ്പനി, എം. എസ് .എസ്.ആർ. എഫ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം നടത്തി. നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ…

കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

പുല്‍പ്പള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ പള്ളിച്ചിറ ചാത്തമംഗലത്ത് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു.മാളപ്പുര സരോജിനി, കൈനികുടി ബേബി, സതീശന്‍ ചാത്തമംഗലം എന്നിവരുടെ കൃഷിയാണ് നശിച്ചത്.സതീശന്റെ കതിരിടാറായ അരയേക്കറോളം നെല്‍ക്കകൃഷി നശിച്ചു. തെങ്ങ്, കമുങ്ങ് ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചതില്‍ ഉള്‍പ്പെടും. വീട്ടിമൂല വനാതിര്‍ത്തിയിലെ തകരാറിലായ…

‘പ്രണയത്തിന്റെ പ്രതീകമല്ല താജ്മഹൽ’! ‘ബോളിവുഡിന്റെ അടുത്ത പ്രൊപ്പഗണ്ട സിനിമ’; ദ് താജ് സ്റ്റോറി ട്രെയ്‌ലറിന് രൂക്ഷവിമർശനം

താജ്മഹലിനെ അടിസ്ഥാനമാക്കി തുഷാർ അംരീഷ് ​ഗോയൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ് താജ് സ്റ്റോറി. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ ചർച്ചയായിക്കഴി‍ഞ്ഞു. പരേഷ് റാവൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത്. വിഷ്ണുദാസ് എന്ന കഥാപാത്രമായാണ് പരേഷ്…

ശുചിമുറിയിലേക്ക് വലിച്ചിഴച്ചു, എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി, ജൂനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ബസവനഗുഡിയിലെ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളജില്‍ വിദ്യാര്‍ഥി ബലാത്സംഗത്തിന് ഇരയായതായി പരാതി. ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥിനിയാണ് ഇതേ കോളജിലെ വിദ്യാര്‍ഥിയുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഗൗഡയെ (21) പൊലീസ് അറസ്റ്റ്…

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തല്‍; ഉള്‍വനത്തില്‍ തിരച്ചില്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാതെ ഇവര്‍ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന്…

ഹിജാബ് വിവാദം: കുട്ടി ഇനി സെന്റ് റീത്താസിലേക്കില്ല; സ്‌കൂള്‍ മാറ്റുമെന്ന് പിതാവ്

കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി അറിയിച്ചെന്ന് പിതാവ്. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ അധികൃതര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഈ സ്‌കൂളിലേക്ക് ഇനി…

ശിശുദിനാഘോഷം: തന്വംഗി സുഹാന കുട്ടികളുടെ പ്രധാനമന്ത്രിയാവും, മുഹമ്മദ് അമിൻ ഷാ പ്രസിഡന്റും

ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ ജില്ലാതല പ്രസംഗ മത്സര വിജയികളെ കുട്ടികളുടെ നേതാക്കളായി പ്രഖ്യാപിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തന്വംഗി സുഹാന ( ജി.എച്ച്.എസ് ഇരുളം) കുട്ടികളുടെ പ്രധാനമന്ത്രിയായും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം…

മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ്…

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ്: നടന്നത് 2.09 കോടിയുടെ തിരിമറി, അന്വേഷണ റിപ്പോർട്ട് 21-ന് സമർപ്പിക്കും

കൽപ്പറ്റ: വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെന്ന് അന്വേഷണ റിപ്പോർട്ട്. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ (ജെ.പി.സി.) നടത്തിയ വിശദമായ അന്വേഷണത്തിൽ 2.09 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി.…