കണക്ക് ‘തിരുത്തി’ ജനം, പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് വിജയിച്ചു; സിപിഎമ്മിന് ഞെട്ടിക്കുന്ന തോല്‍വി
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന് സിപിഎം സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനെ പരാജയപ്പെടുത്തി. 7487 വോട്ടുകള്‍ക്കാണ് കുഞ്ഞികൃഷ്ണന്റെ ജയം. സിപിഎം കോട്ടകളായ പഞ്ചായത്തുകളില്‍…
‘ഒല്ലൂര്‍ മണ്ഡലം ആര്‍ക്കൊപ്പമോ, കേരളവും അവര്‍ക്കൊപ്പം’; 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം
കേരളത്തില്‍ 1982ലെ ഏഴാം നിയമസഭയ്ക്കു ശേഷം യുഡിഎഫും എല്‍ഡിഎഫും ഒന്നിടവിട്ട് ഭരണം പിടിച്ചപ്പോള്‍ ഒല്ലൂരും അതേ പാറ്റേണ്‍ പിന്തുടര്ന്നു. 1982 മുതലുള്ള 8 തെരഞ്ഞെടുപ്പുകളില്‍ 1982, 1991, 2001, 2011 എന്നീ വര്‍ഷങ്ങളില്‍ യുഡിഎഫും 1987, 1996, 2006, 2016 വര്‍ഷങ്ങളില്‍…
നിമിഷങ്ങളെണ്ണി കാത്തിരിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മുന്നണി നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തു തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി. സിപിഎം ആസ്ഥാനമായ എകെജി…
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്; ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് ദീപാ ദാസ് മുന്‍ഷി
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടും. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.…
‘ഞങ്ങള്‍ ഉറപ്പായും ജയിക്കും; അതുകൊണ്ട് പ്രതിപക്ഷ നേതാവാരെന്ന് ചിന്തിക്കേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും’; എംവി ഗോവിന്ദന്
ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് മൂന്നാം തവണയുംതുടര്‍ ഭരണം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഭരണ വിരുദ്ധവികാരമില്ലെന്നും മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യനെന്നും എംവി ഗോവിന്ദന് പറഞ്ഞു. സിപിഐഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫിനായി മത്സരിച്ചവര്‍ തോല്‍ക്കുമെന്നും എംവി ഗോവിന്ദന്. തോറ്റാല്‍ ആരാകും പ്രതപക്ഷനേതാവ്…
ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും
കൊച്ചി: കോൺഗ്രസിനായി സംസ്ഥാനത്ത് മണ്ഡലാടിസ്ഥാനത്തിൽ അടിയൊഴുക്കുകൾ പഠിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സംഘം ഹൈക്കമാൻഡിന് സമർപ്പിച്ച അന്തിമ വിശകലന റിപ്പോർട്ടിൽ ഇടതിന് തുടർഭരണം പ്രവചിച്ചതായി സൂചന. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 75 സീറ്റുകൾ നേടി എൽഡിഎഫ്…
വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്; ഞെട്ടല്‍, അന്വേഷണം
ചെന്നൈ: ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ഇന്ന് പുലര്‍ച്ചെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വിമാനം നീങ്ങുന്നതിനിടെ യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. വിമാനം ലാന്‍ഡ് ചെയ്തശേഷം ടാക്സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്നാട് സ്വദേശിയായ 34-കാരന് പുറത്തേക്ക് ചാടിയത്. യാത്രയ്ക്കിടയില്‍…
‘വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും’
തൊടുപുഴ: ജനവികാരം പറഞ്ഞതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും. തൊടുപുഴയിൽ വിഡി സതീശന് അനുകൂലമായി ഫ്ലക്സ് വെച്ചതിന്റെ ചുമതല പരസ്യമായി ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ. നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു തൊടുപുഴയില്‍ ഉയര്‍ന്ന ഫ്ലെക്സിലെ വാചകങ്ങള്‍.…
ചായക്കടയിൽ അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ
പുൽപ്പള്ളി: ചായക്കടയിൽ രാത്രി അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ, നരിക്കുണ്ട്, കരിങ്കണ്ണിയിൽ വീട്ടിൽ, ആൽബിനെ(29)യാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ഇയാൾ പുൽപള്ളി സ്റ്റേഷൻ പരിധിയിൽ മൂന്നോളം ലഹരി കേസുകളിലും അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചുകയറി…
ഐഎന്‍ടിയുസി യുദ്ധവിരുദ്ധ റാലിയും സമ്മേളനവും നടത്തി
കല്‍പ്പറ്റ: ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. നഗരത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും യുദ്ധങ്ങളുടെ തിക്തഫലം കൂടുതല്‍ അനുഭവിക്കുന്നത് തൊഴിലാളികളാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.…
