ഒഴക്കോടിയിൽ വീണ്ടും അപകടം; നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു
മാനന്തവാടി: ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഒഴക്കോടിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരിയിലിടിക്കുകയായിരുന്നു. അമ്പലക്കൊല്ലി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ വിപിനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഇതേ സ്ഥലത്ത് വെച്ച്…
മൂപ്പൻസ് മെഡിക്കൽ കോളേജിൽമൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യമായി കിടത്തി ചികിത്സ
മേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സാ സൗകര്യം ഒരുക്കി. പുതുവത്സരത്തോടനുബന്ധിച്ച് ആണ് സൗജന്യ ചികിത്സ ഒരുക്കിയത്. 5 പ്രൊഫസർമാരടക്കമുള്ള 15 ഓളം വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പീഡിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് സൗജന്യ ചികിത്സ ഒരുക്കുന്നത്.…
കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു
ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിന്റെ ആദ്യ ഗഡുവായാണ് തുക അനുവദിച്ചത്. അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152…
പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു
പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്ക്. പെൺകുട്ടി ഫോൺ ചെയ്തു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്തായ…
മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ…
മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്
മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ…
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം
മാനന്തവാടി: മാനന്തവാടി – തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വളാഡ് പെട്രോൾ പമ്പ് ജീവനക്കാരനും കാട്ടിമൂല സ്വദേശിയുമായ ആദിത്യൻ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ…
വെറ്ററിനറി സര്‍വകലാശാലയില്‍ ബിരുദദാന സമ്മേളനം 17ന്
കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 17ന് നടത്തും. പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തെ കബനി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് സമ്മേളനം ആരംഭിക്കും. സര്‍വകലാശാല ചാന്‍സലറുമായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കോണ്‍വൊക്കേഷന്‍ പ്രഭാഷണം…
പക്ഷിക്കൂടുകളുടെ മ്യൂസിയം മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകർന്ന കൃതി
കൽപറ്റ : സി. വി. ജോയിരചിച്ച പക്ഷിക്കൂടുകളുടെ മ്യൂസിയം എന്ന നോവൽ മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകരുന്നതാണെന്ന് പത്മ പ്രഭ പൊതുഗ്രന്ഥാലയം 202 – ാമത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത സങ്കീർണതകൾ ഈ കൃതി അനാവരണം ചെയ്യുന്നു.…
രാഹുല്‍ ഈശ്വറിന് ജാമ്യം, പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ഉപാധികളോടെയാണ് തിരുവനന്തപുരം…
