ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

കൽപ്പറ്റ:ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെ ഗാന്ധിയിലേക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ഷഫീഖ് സി അധ്യക്ഷനായിരുന്നു.…

ഹരിത ഭംഗിയിലേക്ക് ചുവടുവെച്ച് തരിയോട് ഗ്രാമപഞ്ചായത്ത്

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വവും സൗന്ദര്യവൽക്കരണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി, ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിനി മെറ്റീരിയൽ കളക്ഷൻ സെൻറർ സൗന്ദര്യവൽക്കരണം ഗ്രാമപഞ്ചായത്ത്…

സി എഫ് സി അക്കാദമി വെള്ളമുണ്ടയുടെ നേത്യത്വത്തിൽ ഗ്രൗണ്ടും പരിസരവും ശുചീകരണം നടത്തി

വെള്ളമുണ്ട: ഗാന്ധി ജയന്തിയുടെ ഭാഗമായി സി എഫ് സി അക്കാദമി വെള്ളമുണ്ടയുടെ നേത്യത്വത്തിൽ ഗ്രൗണ്ടും പരിസരവും ശുചീകരണം നടത്തി ക്ലബ് അംഗങ്ങളായ മുജീബ്, സാലിം,ടി അസീസ്, ഹാഷിം കെ.ഗദ്ധാഫി.ശിഹാബ്.ഹാരിസ്.റാഷിദ്.അർഷാദ്.ഫിറോസ്.ഫസൽ.ജിത്തു.കബീർ തുടങ്ങിയവർ നേത്യത്വം നൽകി

പാചകവാതക വില കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍…

പ്രൊഫഷണല്‍ ടാക്സ് കൂട്ടി; പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സ് ( തൊഴില്‍ നികുതി) പരിഷ്‌കരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം. ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ ശമ്പളം 12000-17999 പരിധിയിലാണെങ്കില്‍ നിലവില്‍…

ട്രഷറിയിൽ ഇന്ന് ഉച്ചവരെ പണം പിൻവലിക്കാൻ തടസ്സം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറികളിൽ പണം വിതരണം ചെയ്യാനാകൂ.…

പി വി അന്‍വറിന്റെ വിശദീകരണ യോഗം ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മലപ്പുറം: സിപിഎമ്മുമായി ഇടഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അന്‍വര്‍ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ക്കിടെ…

വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവം; ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനും മരിച്ചു

കൊച്ചി: പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്നു ആറു വയസുകാരനായ മകനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആസ്തിക് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയാണ് മരിച്ചത്. വെളിയത്ത് സനല്‍ (39),…

സ്‌കൂള്‍ സമയത്ത് ഒരു യോഗവും വേണ്ട, പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി.), അധ്യാപകയോഗങ്ങള്‍, യാത്രയയപ്പ് തുടങ്ങിയവ സ്‌കൂള്‍ പ്രവൃത്തിസമയത്ത് നടത്തുന്നത് പഠനസമയത്തിന് നഷ്ടമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്‌കൂളുകളില്‍…

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കവുമന്ദം: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തരിയോട് ഗ്രാമ പഞ്ചായത്ത്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ജി എൽ പി സ്കൂൾ തരിയോട് വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷമീം പാറക്കണ്ടി ക്യാമ്പ്…