കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ച? ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് സൂചന. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിയേക്കും. നിർമ്മല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരിയും പുറത്തേക്ക് എന്ന് സൂചന. മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത മുഖങ്ങൾ എത്തിയേക്കുമെന്ന് സൂചന. മുൻ…
ഓപ്പറേഷൻ അമിസ്റ്റാഡ്: വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ
ഭൂകമ്പം ദുരിതം വിതച്ച വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു. അമിസ്റ്റാഡ്…
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ…
കാലവര്‍ഷം വീണ്ടും സജീവമാകുന്നു, അതിശക്ത മഴ മുന്നറിയിപ്പ്; കള്ളക്കടല്‍ ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍…
5 ഗോൾ ത്രില്ലറിൽ യുഎസ്എയെ വീഴ്ത്തി തുർക്കി ജയിച്ച് മടങ്ങി; പരാഗ്വയെ തളച്ച് ഓസ്ട്രേലിയ നോക്കൗട്ടിൽ
വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരിൽ ഓസ്ട്രേലിയ- പാരഗ്വെ മത്സരം ഗോൾരഹിത സമനിലയിൽ. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ യുഎസ്എയെ 3-2നു വീഴ്ത്തി തുർക്കി ജയത്തോടെ നാട്ടിലേക്ക് മടങ്ങി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ തുർക്കിക്ക് അടുത്ത…
സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; 1,04,000 രൂപയില്‍ താഴെ തന്നെ
കൊച്ചി: മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,03,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 12,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെമൂന്നാം എഡിഷന്‍ഡിസംബര്‍ 20 മുതല്‍ 23 വരെ;സംഘാടക സമിതി യോഗം ജൂലൈ 11 ന്
കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (WLF) മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറില്‍ വയനാട്ടില്‍…
സമസ്ത സെന്റിനറി നിധി ഉദ്ഘാടനംചെയ്തു
മാനന്തവാടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകളില്‍ നടപ്പാക്കുന്ന സെന്റിനറി നിധിയുടെ മാനന്തവാടി മേഖല ഉദ്ഘാടനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടി കെ കെ ഹുസൈന്‍ മുസ്‌ലിയാര്‍ കുണ്ടാല നിര്‍വ്വഹിച്ചുഅഞ്ചുകുന്ന് ടൗണ്‍ മസ്ജിദില്‍ നടന്ന ചടങ്ങില്‍…
സിനിമ കഴിഞ്ഞു. ‘ബാലന്‍റെ’ ബസ് സ്റ്റോപ്പ് ഇനി നാടിന് സ്വന്തം; പുല്‍പ്പള്ളി ചേകാടി
പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ്‌റ്റോപ്പ് ഇന്ന് ഒരു നാടിന്‍റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുക്കയാണ്. ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്. പച്ചപ്പിന്‍റെ പുതപ്പണിഞ്ഞ്…
ആദ്യ എല്‍ഡിഎഫ് സര്‍ക്കാറും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യ എല്‍ഡിഎഫ് സര്‍ക്കാറും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം. എക്‌സാലോജിക് ഉടമ വീണ ടിയുടെ മൊഴിയില്‍ അവ്യക്തത തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെയുള്ള മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ ടിയെ…
