തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ( ശംഖുവരയന്‍) ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയിലും മുറികളിലുമാണ് പാമ്പിനെ കണ്ടത്. രണ്ടു ചെറിയ കുട്ടികള്‍ കിടന്നുറങ്ങിയ കിടക്കയുടെ തലയണയുടെ…

ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നവസാനിക്കും; 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് ബുധനാഴ്ച വിധിയെഴുത്ത്. എങ്കിലും…

ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു?; അരാഗ്ചിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി, ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഇസ്ലാമാബാദിലേക്ക് യാത്ര തിരിക്കും മുമ്പ് മടങ്ങിയിരുന്നു. നേരെ ഒമാനിലേക്ക്…

“ഹെവൻസ് ഡാർലിങ്ങ്” വിബിഎസ് ഗംഭീരമായി സമാപിച്ചു

പടിഞ്ഞാറത്തറ:വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായദ അനോയിന്റഡ് ജെനെറേഷൻ (റ്റാഗ്) &ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കിയ ഹെവൻസ് ഡാർലിങ്ങ്വി. ബി.എസ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ ഡാം സൈറ്റ് പടിഞ്ഞാറത്തറയിൽ സമാപിച്ചു.ഏപ്രിൽ 21 മുതൽ…

മാനന്തവാടി മുത്താറിമൂലയില്‍ വീടിന് തീപിടിച്ചു

മാനന്തവാടി: അമ്പലവയല്‍ മുത്താറിമൂല വസന്തകുമാരിയുടെ വീടിനു തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കിടക്കയില്‍ പിടിച്ച തീ മുറിയില്‍ പടരുകയായിരുന്നു. അഗ്നി-രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)…

വനവും ജലാശയവും ശുചീകരിച്ചു

പേരിയ , വയനാട് ജില്ലയുടെ പ്രവേശന കവാടമായ ചന്ദനത്തോട് പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഈ ആവാസ വ്യവസ്ഥകളെയും, പ്രകൃതി സൗന്ദര്യത്തേയും ഇല്ലാതാക്കുന്ന രീതിയിൽ വനത്തിലും ജലത്തിലും മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. ഈ മാലിന്യം നീക്കം ചെയ്യാനുള്ള നീക്കംഒരു കൂട്ടായ്മയുടെ…

വെള്ളമുണ്ട പഴഞ്ചന ആലാൻ പടയൻ ആരിഫ അന്തരിച്ചു.

വെള്ളമുണ്ട: പഴഞ്ചന ആലാൻ മുനീറിന്റെ ഭാര്യ പടയൻ ആരിഫ (44) അന്തരിച്ചു. മാനന്തവാടി പരേതനായ പടയൻ ആലിയുടെയുംസൈനയുടെയും മകളാണ്.മക്കൾ : റിൻഷ ഹന്ന (തിരുവനന്തപുരം എൻട്രൻസ് കോച്ചിങ് സെൻ്റർ )അബ്ദുൽ റിഷാദ്. സഹോദരങ്ങൾ: മൊയ്തു, അബ്ദുൽ റസാഖ് (പഴശ്ശി പാർക്ക് മാനന്തവാടി),…

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ എത്തുന്നു. ബുധനാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

ഇന്റേണ്‍ഷിപ് സമാപിച്ചു

മുട്ടില്‍: നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ഡബ്ല്യുഎംഒ കോളജില്‍ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഇന്റേണ്‍ഷിപ് സമാപിച്ചു. 13ന് ആരംഭിച്ച പരിപാടിയില്‍ പൊന്നാനി എംഇഎസ്, മുക്കം എംഎഎംഒ, താനൂര്‍ ഗവ., തിരൂരങ്ങാടി പിഎസ്എംഒ, മാനന്തവാടി ഗവ., ബത്തേരി സെന്റ് മേരീസ് കോളജുകളില്‍നിന്നായി…

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ…